Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിനെ നായകനാക്കി അൻവര്‍ റഷീദിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം

ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി മുഴുനീള ചിത്രത്തിനായി ഒന്നിക്കുന്നു. ഫഹദിനെ നായകനാക്കി അൻവർ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം പുറത്തിറങ്ങും. 2016ൽ ഈ ഒരു ചിത്രത്തില്‍ മാത്രമേ ഫഹദ് അഭിനയിക്കൂ. ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും.

Fahadh Faasil | Exclusive Interview | I Me Myself | Manorama Online

ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ നിർമാണ രംഗത്തേക്ക് മാറിയിരുന്നു. അൻവർ റഷീദ് എന്റർടെയ്ൻമെന്റിൽ നിർമിച്ച ബാംഗ്ലൂർ ഡെയ്സും പ്രേമവും സൂപ്പർഹിറ്റ് ചിത്രങ്ങളായി മാറി. 2013ൽ അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ ഫഹദിനെ നായകനാക്കി ആമി എന്ന ഹ്രസ്വചിത്രം അൻവർ സംവിധാനം ചെയ്തിരുന്നു.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ആഷിക് അബു നിർമിക്കുന്ന മഹേഷിന്റെ പ്രതികാരമാണ് ഫഹദിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. ഫെബ്രുവരി അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.