Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതത്തിന് ‘ബാഹുബലി’ ശബ്ദം

pretham-bahubali

സു സു സുധീവാത്മീകത്തിനു ശേഷം രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തുന്ന ‘പ്രേത’ത്തിന്റെ സൗണ്ട് ഡിസൈനും മിക്സിങ്ങും ചെയ്യുന്നത് ബാഹുബലി, ബജറംഗി ബായിജാൻ എന്നീ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച ജസ്റ്റിൻ ജോസ്. സിനിമയിൽ ശബ്ദസംവിധാനങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതിനാലാണ് ജസ്റ്റിനെ തന്നെ ഇൗ തിരഞ്ഞെടുത്തതെന്ന് രഞ്ജിത് ശങ്കർ പറയുന്നു. തൃശൂർ സ്വദേശിയായ ജസ്റ്റിൻ തന്നെയാണ് ബാഹുബലി 2–വിനു പിന്നിലും പ്രവർത്തിക്കുന്നത്.

pretham-movie

ഒരുമിച്ച് പഠിച്ച 3 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. അജു വർഗീസ്, ജോജു, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് ആ വേഷത്തിൽ എത്തുക. കൂടാതെ രണ്ട് പുതുമുഖ നായികമാർ കൂടി ചിത്രത്തിൽ ഉണ്ടാവും. ആദ്യമായി തിരക്കഥയെഴുതുന്നത് ഒരു ഹൊറർ സീരിയലിനായിരുന്നെന്നും ഹൊറർ സിനിമ ചെയ്യുകയെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു. ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ചിത്രം പക്ഷേ ഒടുവിൽ ആളുകൾക്ക് ആശ്വാസം പകർന്നു കൊടുക്കുന്ന ഒന്നാവുമെന്നും അദ്ദേഹം പറയുന്നു.
‌‌
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിത്തു ദാമോദർ ആണ്. എഡിറ്റിങ് ഷാജൻ. മെയ് 20–ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം ആഗസ്റ്റ് 12–ന് റിലീസ് ചെയ്യും.
 

Your Rating: