Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഷെയ്ക് ഹാന്‍ഡ്’ ചെയ്ത് ബിജു മേനോനും അജുവും

'വെള്ളിമൂങ്ങ'യുടെ വന്‍ വിജയത്തിനുശേഷം ബിജു മേനോന്‍ നായകനാകുന്ന രണ്ടു ചിത്രങ്ങളുട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജോസ് തോമസ് സംവിധാനം ചെയ്യുന്ന'വെള്ളക്കടുവ', വി.കെ. പ്രകാശിന്റെ 'ഷെയ്ക് ഹാന്‍ഡ്' എന്നിവയാണ് ബിജു നായകനാകുന്ന പുതിയ ചിത്രങ്ങള്‍. മായാ മോഹിനി, ശൃംഗാരവേലന്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ക്കു ശേഷമുള്ള ജോസ് തോമസിന്റെചിത്രമാണ് 'വെള്ളക്കടുവ'. ബാബു ജനാര്‍ദനനാണ് തിരക്കഥ ഒരുക്കുന്നത്.

ജോബ്ലി ഫിലിംസിന്റെ ബാനറില്‍ ജോബ് ജി. ഉമ്മന്‍ ചിത്രം നിര്‍മിക്കുന്നു. തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ ജൂലൈആദ്യവാരം ചിത്രീകരണം നടക്കുന്ന വെള്ളക്കടുവയുടെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നു.

വെള്ളിമൂങ്ങയിലെ വിജയജോഡിയായ ബിജു മേനോനും അജു വര്‍ഗീസും ഒന്നിക്കുന്ന ചിത്രമാണ് 'ഷെയ്ക് ഹാന്‍ഡ്.' വി.കെ. പ്രകാശ്സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, ജോയ് മാത്യു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടു പുതുമുഖ നായികമാരുണ്ട്. ശരത് ചന്ദ്രന്‍ വയനാടിന്റെ കഥയ്ക്ക്വൈ.വി. രാജേഷ് തിരക്കഥ രചിക്കു ന്നു. സംഗീത സംവിധാനം: ഗോപി സുന്ദര്‍. ഡേവിസ് എടക്കളത്തൂര്‍ അവതരിപ്പിക്കുന്നചിത്രത്തിന്റെ നിര്‍മാണം ഡേവിഡ് കാച്ചപ്പിള്ളിയാണ്. തൃശൂര്‍, ദുബായ് എന്നിവിടങ്ങളിലായാണു ചിത്രീകരണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.