നവാഗത സംവിധായകനായ ജോണ്‍പോള്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവര്‍ക്കൊപ്പം ചിത്രത്തില്‍ മുകേഷും പ്രധാന വേഷത്തിലെത്തുന്നു. രാജേഷ് പിള്ള, സമീര്‍ താഹിര്‍ എന്നിവര്‍ക്കൊപ്പം അസോഷ്യേറ്റായി പ്രവര്‍ത്തിച്ച ജോണ്‍പോള്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സായ്കുമാര്‍, ഇന്നസെന്റ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റുതാരങ്ങള്‍. സംഗീതം വിഷ്ണു വിജയന്‍. ഛായാഗ്രഹണം ഗിരിഷ് ഗംഗാധരന്‍. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സി.വി. സാരഥിയാണ്. എഡിറ്റിങ് നിര്‍വഹിക്കുന്നത് ദിലീപ് ഡെന്നിസ്. വസ്ത്രാലങ്കാരം സമീറ സനീഷ്. യോപ സിനിമ, ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, ദിലീപിന്റെ ഗ്രാന്‍ഡ് പൊഡക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.