Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ഇവ പവിത്രൻ വിവാഹിതയായി; വരൻ ഛായാഗ്രാഹകൻ പ്രതീഷ് എം വർമ

eva-pratheesh

മലയാളത്തിൽ നിന്ന് മറ്റൊരു താരവിവാഹം കൂടി. നടി ഇവ പവിത്രനും ഛായാഗ്രാഹകൻ പ്രതീഷ് എം വർമയും വിവാഹിതരായി. തൃശൂരില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ജയറാം,പാര്‍വതി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.

അന്തരിച്ച സംവിധായകന്‍ പവിത്രന്റെ മകളാണ് ഇവ പവിത്രന് വി കെ പ്രകാശ് സംവിധാനം ചെയ്ത ഓണ്‍ ദ റോക്‌സ് എന്ന ചിത്രത്തിലൂടെ നായികയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത കൃത്യം എന്ന ചിത്രത്തിലും, മോഹന്‍ സംവിധാനം ചെയ്ത ദി ക്യാമ്പസ് എന്ന ചിത്രത്തിലും ഇവ അഭിനയിച്ചിരുന്നു. കലാമണ്ഡലം ക്ഷേമാവതിയാണ് മാതാവ്. സഹോദരി ലക്ഷ്മി.

eva-pratheesh-1 ചിത്രത്തിന് കടപ്പാട്–വിവേക് രഞ്ജിത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നും

മലയാളത്തിലെ ശ്രദ്ധേയരായ യുവ ഛായാഗ്രാഹന്മാരിലൊരാളാണ് പ്രതീഷ് വര്‍മ. മുംബൈയില്‍ താമസിക്കുന്ന പ്രതീഷ് തൃശൂര്‍ സ്വദേശിയാണ്. 2012-ല്‍ പുറത്തിറങ്ങിയ വി.കെ. പ്രകാശ് ചിത്രം പോപ്പിന്‍സിലൂടെയാണ് പ്രതീഷ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. കിളിപോയ്,കോഹിനൂര്‍, ഹണ്‍ഡ്രഡ് ഡെയ്‌സ് ഓഫ് ലൗ, 1983 , ഏഴു സുന്ദര രാത്രികള്‍, മംഗ്‌ളീഷ് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് പ്രതീഷ് കാമറ ചലിപ്പിച്ചിട്ടുണ്ട്.