Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂഡ് കള്ളന്‍; നിവിന്‍ പൊലീസ്

സൂപ്പര്‍ഹിറ്റായി മാറുന്ന പ്രേമത്തില്‍ പതിനേഴ് പുതുമുഖങ്ങളെയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിച്ചിരിക്കുന്നത്. നായികമാരായി എത്തിയ മൂന്ന് നടിമാരും പുതുമുഖങ്ങള്‍. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ തന്നെ നടനായി ചിത്രത്തില്‍ അഭിനയത്തിലും അരങ്ങേറ്റം നടത്തി. എന്നാല്‍ മറ്റൊരു യുവസംവിധായകന്‍ കൂടി പ്രേമം സിനിമയിലൂടെ നടനായി അരങ്ങേറ്റം നടത്തി.

ഡോളി ഡിക്രൂസ് എന്ന ഡാന്‍സ് മാസ്റ്ററായി താരം പ്രേമത്തില്‍ കസറിയെന്ന് തന്നെ പറയാം. വേറാരുമല്ല ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രമൊരുക്കിയ ജൂഡ് ആന്‍റണി ജോസഫ് ആണ് ഡോളിയായി തകര്‍ത്തത്.

ജൂഡിന്‍റെ കുട്ടിക്കാലം മുതല്‍ക്കുള്ള ഒരു സ്വപ്നമായിരുന്നു നടനാകുക എന്നത്. ഡോളി ഡിക്രൂസ് ഹിറ്റായതോടെ ജൂഡിനെത്തേടി മറ്റൊരു ഓഫര്‍ കൂടി എത്തിയിരിക്കുന്നു. നിവിന്‍ പോളി നായകനായെത്തുന്ന എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ കള്ളന്‍റെ വേഷത്തിലായിരിക്കും ജൂഡ് അടുത്ത വേഷപ്പകര്‍ച്ച.

പ്രേമം സിനിമയില്‍ ജൂഡിന്‍റെ ലുക്ക്

പ്രേമത്തിലെ എന്‍റെ അഭിനയം ഇഷ്ടമായവരും ആകാത്തവരുമുണ്ട്. ‘നിന്നില്‍ നിന്ന് ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ലെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. ഡോളി എന്ന കഥാപാത്രത്തെ എന്നാലാവും വിധം നന്നാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ജൂഡ് പറഞ്ഞു.

അപ്രതീക്ഷിതമായാണ് ഡോളി എന്ന വേഷം ജൂഡിനെ തേടിയെത്തുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള ഒഡീഷന്‍ നടക്കുന്പോഴാണ് ജൂഡും എത്തുന്നത്. അഭിനയവും ഒരുകൈ നോക്കിയേക്കാം എന്ന ചിന്തയില്‍ ജൂഡും ഒഡീഷന് ഒരു ഭാഗമാകുകയായിരുന്നു. അങ്ങനെയാണ് ജൂഡ് , ഡോളി ഡിക്രൂസ് ആകുന്നത്.

ഓം ശാന്തി ഓശാനയ്ക്ക് ശേഷം പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ജൂഡ്‍. സ്ക്രിപ്റ്റ് പൂര്‍ത്തിയായ ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങാനുള്ള പദ്ധതിയിലാണ് അദ്ദേഹം. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.