Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പപ്പയ്ക്ക് സന്തോഷമായി, എനിക്ക് അതുമതി: ശ്രീലക്ഷ്മി

sreelakshmi-sreekumar

സിനിമാക്കഥപോലെ നാടകീയമായ രംഗങ്ങളാണ് ഇന്നലെ കേരളം സാക്ഷ്യം വഹിച്ചത്. വാഹനാപകടത്തിനുശേഷം നടൻ ജഗതിശ്രീകുമാർ ആദ്യമായി പങ്കെടുത്ത പൊതുപരിപാടിയ്ക്കിടെ രണ്ടാമത്തെ മകൾ ശ്രീലക്ഷ്മി വേദിയിൽ ഓടിക്കയറിയതും ജഗതിയോടൊപ്പം വേദി പങ്കിട്ടതുമൊക്കെയാണ് അപ്രതീക്ഷിതമായ മുഹൂർത്തങ്ങൾക്ക് വഴിയൊരുക്കിയത്. ജഗതിയെന്ന അച്ഛനോടും, ശ്രീലക്ഷ്മിയെന്ന മകളോടും മലയാളികൾക്കുള്ള സ്നേഹവും സഹതാപവും കൂടാനുള്ള കാരണം കൂടിയായി ഇതു മാറി.

വേദിയിൽ വരാനുള്ള സാഹചര്യത്തെക്കുറിച്ചും നടന്ന സംഭവങ്ങളെക്കുറിച്ചും ശ്രീലക്ഷ്മി വിശദീകരിക്കുന്നു....

∙ശ്രീലക്ഷ്മിയുടെ നടപടിയെ തരം താഴ്ന്ന രീതിയെന്നാണ് പാർവതി വിശദീകരിച്ചിരിക്കുന്നത്. എന്താണ് അതിനെക്കുറിച്ച് പറയാനുള്ളത്?

അപകടത്തിനുശേഷം പപ്പയെ ഇതുവരെ കാണാൻ അനുവദിച്ചില്ല. എപ്പോഴൊക്കെ പപ്പയെ കാണാൻ ചെന്നോ അപ്പോഴെല്ലാം പാർവതി ചേച്ചി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മൂന്നു വർഷമായി ഞാൻ പപ്പയെ കണ്ടിട്ട്. അതുകൊണ്ടാണ് പൊതുവേദിയാണേലും പപ്പയെ കാണാൻ വന്നത്.

jagathy-sreelakshmi-img

കോർട്ട് ഓർഡർ കൊണ്ടുചെന്നിട്ടുപോലും പപ്പയെ കാണാൻ അനുവദിച്ചില്ല. ഇതാകുമ്പോൾ മാധ്യമങ്ങൾ ഉണ്ട് , തടയാൻ ആരും വരില്ല എന്ന ധൈര്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ വന്നതും പപ്പയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തതും.ഞാനും പപ്പയും എത്രത്തോളം മിസ് ചെയ്തിട്ടുണ്ടെന്ന് പപ്പയുടെ മുഖഭാവത്തിൽ നിന്നു തന്നെ വ്യക്തമാണ്.

∙വേദിയിൽ നിന്ന് ശ്രീലക്ഷ്മിയെ തള്ളി മാറ്റാൻ ശ്രമം ഉണ്ടായിരുന്നല്ലോ?

പി സി ജോർജ് വന്നാണ് എന്നെ തള്ളി മാറ്റാൻ ശ്രമിച്ചത്. അപ്പോൾ പപ്പ കയ്യിൽ കയറി പിടിച്ചു. അതുകണ്ട ഷോൺ ചേട്ടൻ ആണ് അവളെ മാറ്റണ്ട പപ്പയുടെ അടുത്ത ഇരുത്തിക്കോളാൻ അനുവദിച്ചത്.

∙ജഗതിയുടെ മറ്റു പ്രതികരണങ്ങൾ എന്തായിരുന്നു?

പപ്പയ്ക്ക് ഒരുപാട് സന്തോഷമായി എന്നെ കണ്ടത്. ഞാൻ പറഞ്ഞതെല്ലാം പപ്പയ്ക്ക് മനസിലായി. പക്ഷേ അധികനേരം അവിടെയിരുന്നാൽ പപ്പയ്ക്കും എനിക്കും അത് അപകടകരമാണെന്ന് പപ്പയ്ക്ക് തന്നെ മനസിലായി. പോകാൻ നേരം പപ്പ എനിക്ക് ഉമ്മ തന്നു. ഒരുപാട് സന്തോഷം തോന്നി.

sreelakshmi-mother

∙നിങ്ങൾക്ക് ഭീഷണികൾ ഉണ്ടായിട്ടുണ്ടോ?

ആദ്യമൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഞാൻ പപ്പയുടെ മകളാകാൻ പപ്പ തന്നെ ആഗ്രഹിച്ചതാണ്. പപ്പയുടെ അപകടത്തിനുശേഷം ഒരിക്കൽപോലും കാണാൻ അനുവദിച്ചില്ല. ഇന്നലെ ഞാൻ വേദി വിട്ടശേഷം കുറേ ആളുകൾ എന്നെ പിന്തുടരുകയും ചെയ്തിരുന്നു.

∙മറ്റുള്ളവരുടെ പ്രതികരണം എന്തായിരുന്നു?

ഇന്നലെ ആണ് എനിക്കും പപ്പയ്ക്കും ഇത്ര അധികം സപ്പോർട്ട് ഉണ്ടെന്ന് മനസിലായത്. അത്രയധികം ആൾക്കാൾ എന്നെ വിളിച്ച് സമാധാനിപ്പിച്ചു.

സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലുമാണ് ശ്രീലക്ഷ്മി. പുതിയ സിനിമ ‘ക്രാന്തി’ ഉടൻ റിലീസ് ആകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.