Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് കബാലി; രഞ്ജിത് പറയുന്നു

kabali-ranjith-rajini കബാലിയുടെ ചിത്രീകരണത്തിനിടെ രഞ്ജിത് രജനിക്കൊപ്പം

സ്വന്തം പേരിന്റെ തലയ്ക്കലും വാലറ്റത്തുമായി വിശേഷണങ്ങൾ അനവധി ചേർത്ത താരങ്ങൾ പലരുണ്ട്. പക്ഷേ ഇന്ത്യയിൽ സൂപ്പർ സ്റ്റാർ എന്ന് എല്ലാ അർഥത്തിലും വിശേഷിപ്പിക്കാവുന്ന ഒരാളേയുള്ളൂ. അത് സാക്ഷാൽ രജനികാന്ത് തന്നെ. കബാലി എന്ന രജനിയുടെ പുതിയ ചിത്രത്തിനായി ആരാധകരും സിനിമാപ്രേമികളും കണ്ണിലെണ്ണയൊഴിച്ചാണ് കാത്തിരിക്കുന്നത്. പ്രതീക്ഷകൾ വാനോളമുയർത്തുന്ന കബാലിയുടെ സംവിധായകൻ പാ. രഞ്ജിത്. സൂപ്പർസ്റ്റാർ സിനിമയുടെ വിശേഷങ്ങൾ മനോരമ ഒാൺലൈനുമായി പങ്കു വയ്ക്കുന്നു.

എന്താണ് കബാലി ? ആരാണ് കബാലി ?

മലേഷ്യയിൽ ജീവിക്കുന്ന തമിഴരുടെ കഥയാണ് കബാലി പറയുന്നത്. ഒരു സാധാരണ മനുഷ്യനായ കബാലി ജീവിതത്തിലുണ്ടാകുന്ന പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് ഗ്യാങ്സ്റ്ററായി മാറുന്നതാണ് സിനിമയുടെ പ്രമേയം. മലേഷ്യൻ തമിഴരുടെ പ്രശ്നങ്ങളും അവർ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രത്തിലുള്ളത്. ഒാട്ടോബയോഗ്രഫിക്കൽ സിനിമയാണ് ഇത്. ഇന്ത്യ, മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Kabali Teaser | Neruppu Da Song Teaser | Rajinikanth | Pa Ranjith | Santhosh Narayanan

ആരാധകർക്കു വേണ്ടി മാത്രമുള്ള ചിത്രമാണോ കബാലി ?

ഒരിക്കലുമല്ല. ഇതൊരു ഇമോഷനൽ സിനിമയാണ്. ആരാധകർക്ക് ആഘോഷിക്കാനുള്ള ചേരുവകൾ ഇല്ലെന്നല്ല. പക്ഷേ അത്തരം ആഘോഷങ്ങൾ മാത്രമല്ല കബാലി. മൂന്നു ഗെറ്റപ്പുകളിൽ രജനികാന്ത് എത്തുന്നു. നരച്ച താടിയും മുടിയുമായി ഒരു ഫുൾ സോൾട്ട് ആൻഡ് പെപ്പർ സ്റ്റൈൽ, നരച്ച മുടി മാത്രമായൊരു ലുക്ക്, ഒപ്പം പഴയ നൊസ്റ്റാൾജിക് രജനി സ്റ്റൈലും. മൂന്ന് കാലഘട്ടങ്ങളാണ് മൂന്ന് ലുക്കുകൾ പ്രതിനിധാനം ചെയ്യുന്നത്. ആക്‌ഷനും പാട്ടും ഉണ്ടെങ്കിലും ഫാൻസ് ചിത്രമല്ല കബാലി.

kabali-teaser

നെരുപ്പ് ഡാ എന്ന ഗാനത്തിന്റെ മൂഡാണോ ചിത്രം മുഴുവൻ ?

അല്ലെന്നു പറയേണ്ടി വരും. നെരുപ്പ് ഡാ ആരാധകർക്കു വേണ്ടി ഉണ്ടാക്കിയ ഗാനമാണ്. ഞാനും സന്തോഷ് നാരായണനും ചേർന്ന് ആലോചിച്ച ശേഷമാണ് അദ്ദേഹം ഇൗ ഗാനം ചിട്ടപ്പെടുത്തിയത്. രജനികാന്ത് ചിത്രമാവുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമെത്തുമെന്നതിൽ തർക്കമില്ല. അവരെ തൃപ്തിപ്പെടുത്താനായി, അവർക്ക് ആഘോഷിക്കാനായി ഒരു ഗാനം വേണമെന്നേ ഉദ്ദേശിച്ചുള്ളൂ. എന്നാൽ ഇൗ ഗാനമല്ല ചിത്രത്തിൽ മൂഡ് നിർണയിക്കുന്നത്. ഇത് ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്.

kabali-hd-posters

എങ്ങനെയാണ് കബാലിയിലേക്ക് എത്തുന്നത് ?

രജനി സാറിനെ നായകനാക്കി സിനിമ നിർമിക്കാനിരുന്ന നിർമാതാക്കളോട് അദ്ദേഹം തന്നെയാണ് എന്റെ കാര്യം പറയുന്നത്. ഞാൻ മുൻപു ചെയ്ത ആട്ടകത്തി, മദ്രാസ് എന്നീ ചിത്രങ്ങൾ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. ഒാഫർ ലഭിച്ച ഉടൻ‌ അദ്ദേഹത്തോട് വന്ന് കഥ പറഞ്ഞു. കഥ അദ്ദേഹത്തിനിഷ്ടപ്പെട്ടു. സിനിമ ചെയ്യാമെന്നു സമ്മതിച്ചു. ചുരുക്കത്തിൽ, രജനി സാർ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നുപറയാം.

ranjith-rajini

രജനികാന്ത് നായകൻ, പ്രതീക്ഷകൾ വാനോളം. ടെൻഷനുണ്ടോ ?

നല്ല ടെൻഷനുണ്ട്. ചിത്രത്തെക്കുറിച്ച് എല്ലാവർക്കും അമിതപ്രതീക്ഷയാണുള്ളത്. സിനിമയിൽ വിശ്വാസമുണ്ട്. എനിക്കു‌ കഴിയുന്ന രീതിയിൽ മികച്ചതാക്കാൻ ശ്രമിച്ചു. ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. മറ്റ് അണിയറപ്രവർത്തകരും പറയുന്നത് ചിത്രം മികച്ചതാണെന്നാണ്. എങ്കിലും പ്രേക്ഷകരാണല്ലോ തീരുമാനിക്കേണ്ടത്. വിധിനിർണയം അവർക്കു വിട്ടു കൊടുക്കുന്നു.

kabali-hd-poster

രജനികാന്ത് എന്താണ് ചിത്രത്തെക്കുറിച്ച് പറയുന്നത് ?

വലിയ പ്രതീക്ഷയിലാണ് രജനി സാർ. ‘‘രഞ്ജിത്, ഇതു എനിക്കു വേണ്ടിയല്ല നിനക്കു വേണ്ടി സംഭവിക്കുന്ന ചിത്രമാണ്. നിനക്കു വേണ്ടി മാത്രം സംഭവിക്കുന്നതാണ്. അടുത്ത കാലത്തൊന്നും എന്റെ ഒരു ചിത്രവും റിലീസിനു മുമ്പെ ഇത്രയധികം ആവേശം സിനിമാപ്രേമികൾക്കിടയിലുണ്ടാക്കിയിട്ടില്ല. ധൈര്യവാനായിരിക്കൂ. നല്ലതേവരൂ.’’ എന്നൊക്കെ അദ്ദേഹം പറയും. അദ്ദേഹത്തെപ്പോലൊരു വലിയ സ്റ്റാറിനൊപ്പം ആദ്യമായി പ്രവർത്തിക്കുന്ന എനിക്ക് വലിയ ഉൗർജമാണ് ഇൗ വാക്കുകൾ.

Kabali Tamil Movie | Official Teaser | Rajinikanth | Radhika Apte | Pa Ranjith

ഷൂട്ടിങ്ങിനിടെ രജനിയുമൊത്തുള്ള മറക്കാനാവാത്ത അനുഭവം ?

ഒാരോ നിമിഷവും ഒരോ അനുഭവമാണ്. രജനി സാറിന്റെ വിനയത്തെപ്പറ്റിയും സ്നേഹത്തെപ്പറ്റിയുമൊക്കെ കേട്ടറിവേ എനിക്കുണ്ടായിരുന്നുള്ളൂ. അതൊക്കെ കബാലി ഷൂട്ടിനിടെ കണ്ടറിഞ്ഞു. സെറ്റിലെ ഒാരോരുത്തരെയും അദ്ദേഹം എത്രമാത്രമാണ് കരുതുന്നതെന്ന് നേരിട്ടറിഞ്ഞു. സൂപ്പർസ്റ്റാർ എന്ന് ഒാൺസ്ക്രീനിലും ഒാഫ് സ്ക്രീനിലും ഒരുപോലെ വിശേഷിപ്പിക്കാവുന്നത് അദ്ദേഹത്തെ മാത്രമായിരിക്കും. എല്ലാവരും തുല്യർ എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. ഒരാൾക്കു പോലും അദ്ദേഹത്തെ വെറുക്കാനാവുമെന്ന് തോന്നുന്നില്ല.

kabali-ranjith

കബാലി എങ്ങനെ മറ്റു രജനി ചിത്രങ്ങളിൽനിന്ന് എങ്ങനെയാണ് വ്യത്യസ്തമാകുന്നത് ?

ഇതുവരെ നാം കണ്ട രജനികാന്തിനെ അല്ല കബാലിയിൽ കാണാനാകുക. റിയൽ രജനികാന്താണ് കബാലിയിലുള്ളത്. ഹീറോയിസം ഇല്ലെന്നല്ല. സൂപ്പർ ഹീറോയിസമോ അതിമാനുഷികതയോ ഇല്ല. എന്റെ മുൻ സിനിമകൾ പോലെ യാഥാർഥ്യവുമായി അടുത്തു നിൽക്കുന്നതാവും കബാലിയും. അത് ആരാധകർക്കു വേണ്ടി മാത്രമോ കുടുംബങ്ങൾക്ക് വേണ്ടി മാത്രമോ ഉള്ളതല്ല. എല്ലാവർക്കുമായുള്ളതാണ്.

kabali-walk.jpg.image.784.410

കേരളത്തിലെ പ്രേക്ഷകരോട് പറയാനുള്ളത് ?

തമിഴ് സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ എന്നു കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് രജനിസാറിനെ പോലൊരാളുടെ സിനിമയാകുമ്പോൾ കൂടുതലൊന്നും പറയേണ്ടല്ലോ. കേരള മക്കൾക്ക് കബാലി റൊമ്പ പുടിക്കും. അതു മാത്രമാണ് എനിക്ക് പറയാനുള്ളത്. 

Your Rating: