മമ്മൂട്ടിയും തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ ലിംഗുസ്വാമിയും വീണ്ടും ഒന്നിക്കുന്നു. ഡിസംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും. കഴിഞ്ഞ ദിവസം തിരക്കഥ കേട്ട മമ്മൂട്ടി സിനിമയ്ക്കു സമ്മതം അറിയിച്ചു.
ലിംഗുസ്വാമിയുടെ ആദ്യ സിനിമ ആനന്ദത്തിലെ നായകൻ മമ്മൂട്ടിയായിരുന്നു. 2001ൽ. പിന്നീട് റൺ, സണ്ടക്കോഴി, ഭീമ, പയ്യ, വേട്ടൈ, അൻജാൻ തുടങ്ങിയ സിനിമകളിലൂടെ ലിംഗുസ്വാമി കോളിവുഡിലെ മുൻനിരയിലെത്തി. സണ്ടക്കോഴിയുടെ രണ്ടാംഭാഗവും ഉടൻ ഉണ്ടാകും. മമ്മൂട്ടി സിനിമയുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഏറെ ഇടവേളയ്ക്കു േശഷം മമ്മൂട്ടി തമിഴിൽ പേരൻപ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ദേശീയ അവാർഡ് നേടിയ റാം ആണു ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിയ്ക്ക് ഈ ചിത്രത്തിൽ.