Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന് കിട്ടിയില്ല ഗൗതം മേനോനെ മഞ്ജിമയ്ക്ക് കിട്ടി

ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നിവിന്‍ പോളിയുടെ നായികയായി എത്തിയ മഞ്ജിമ ഇനി ചിന്പുവിന്‍റെ നായികയാകുന്നു. അതും ഗൗതം മേനോന്‍ ചിത്രത്തില്‍. മലയാളത്തിലെ പുതുമുഖ നടിമാര്‍ക്കൊന്നും ലഭിക്കാത്ത ഭാഗ്യം കൈവന്നതിന്‍റെ സന്തോഷത്തിലാണ് മഞ്ജിമ.

ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ തമിഴ് അരങ്ങേറ്റം. ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്ന പല്ലവി സുഭാഷ് സിനിമയില്‍ നിന്ന് പിന്മാറിയതോടെയാണ് മഞ്ജിമയ്ക്ക് നറുക്ക് വീണത്. ചിത്രത്തില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് മഞ്ജിമ തന്നെ പറയുന്നു.

‘ഗൗതം മേനോ‍ന്‍ വടക്കന്‍ സെല്‍ഫി കണ്ടിട്ടില്ല, അദ്ദേഹത്തിന്‍റെ അസോഷ്യേറ്റ്സ് ആണ് ഈ ചിത്രം കാണുകയും എന്നെക്കുറിച്ച് അദ്ദേഹത്തിന്‍റെ അടുത്ത് പറയുന്നത്. പിന്നീട് ഒഡീഷന് വിളിക്കുകയായിരുന്നു.

Oru Vadakkan Selfie Movie Trailer

തമിഴ് പറയാന്‍ അത്രവശമില്ലെങ്കിലും കേട്ടാല്‍ മനസ്സിലാകും. രണ്ടാമത്തെ ചിത്രം തന്നെ ഗൗതം മേനോനും ചിമ്പുവിനുമൊപ്പം ഇത്രവലിയൊരു ബാനറില്‍ ചെയ്യാന്‍ സാധിച്ചതു തന്നെ വലിയൊരു ഭാഗ്യം. മഞ്ജിമ പറഞ്ഞു.

സിനിമയുടെ തെലുങ്ക് പതിപ്പിലും മഞ്ജിമ തന്നെയാണ് നായികയായി എത്തുന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ മഞ്ജിമയുടെ നായകന്‍.

മഞ്ജിമ നായികയായി എത്തിയ വടക്കന്‍ സെല്‍ഫിയില്‍ ഗൗതം മേനോനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടെന്നതാണ് മറ്റൊരു രസകരമായ കാര്യം. നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രം ഗൗതം മേനോനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതും അദ്ദേഹത്തിന്‍റെ വീട്ടിനരികില്‍ എത്തുന്നതായും സിനിമയില്‍ കാണിക്കുന്നുമുണ്ട്്. നിവിന് അതിനുള്ള ഭാഗ്യം ലഭിച്ചില്ലെങ്കിലും മഞ്ജിമയ്ക്ക് ഇപ്പോള്‍ ആ ഭാഗ്യം കൈവന്നരിക്കുകയാണ്.

Vinnaithaandi Varuvaayaa Trailer

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍മോഹന്റെ മകളാണ് മഞ്ജിമ. ബാലതാരമായി മലയാളസിനിമയിലെത്തി ശ്രദ്ധനേടി. പ്രിയം, മയില്‍പ്പീലിക്കാവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരം കൂടിയാണ് മഞ്ജിമ. മധുരനൊമ്പരകാറ്റില്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.