Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലേട്ടനെ പേടിപ്പിച്ച മീനാക്ഷിക്കുട്ടിയുടെ ഗ്ലാസ് മാജിക്

meenakshi-lal

ഒപ്പത്തിൽ ലാലേട്ടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മീനാക്ഷിക്കുട്ടി. രാമച്ചന്റെ നന്ദിനിക്കുട്ടിയായി ഒപ്പത്തിൽ തിളങ്ങിയ മീനാക്ഷിയുടെ വിശേഷങ്ങൾ മനോരമ ഒാൺലൈനുമായി പങ്കുവയ്ക്കുന്നു.

ലാലേട്ടന്റെ ഒാമനക്കുട്ടി

ലാലേട്ടനോടൊപ്പം അഭിനയിക്കണമെന്നു പറഞ്ഞപ്പോൾ ഭയങ്കര സന്തോഷത്തിലായിരുന്നു ഞാൻ. സ്കൂളിലെല്ലാവരോടും പറ‍ഞ്ഞു. പക്ഷേ ആദ്യമായി അഭിനയിക്കാൻ വന്നപ്പോൾ പേടി ഉണ്ടായിരുന്നു. പിന്നെ ലാലേട്ടനുമായി നല്ല കൂട്ടായി. കുറെ വർത്തമാനമൊക്കെ പറഞ്ഞു. അപ്പോൾ പേടിയൊക്കെ മാറി.

ലാലേട്ടന്റെ പിറന്നാൾ ഒപ്പത്തിന്റെ സെറ്റിൽ വച്ചായിരുന്നു. അന്ന് ഞാനൊരു സമ്മാനം കൊടുത്തു. അതൊരു മാജിക് ഗ്ലാസായിരുന്നു. അത് കണ്ടാൽ അതിൽ വെള്ളമുണ്ടെന്നേ തോന്നൂ. ഞാൻ ലാലേട്ടന് അത് കൊടുത്തിട്ട് പെട്ടെന്ന് തിരിച്ചു വാങ്ങി ലാലേട്ടന്റെ മുഖത്തേക്ക് കമഴ്ത്തി. ലാലേട്ടൻ പേടിച്ചുപോയി. മേക്കപ്പ് ഒക്കെ ഇട്ടിരിക്കുവായിരുന്നു ലാലേട്ടൻ. ശരിക്കും ആ ഗ്ലാസിൽ വെള്ളമുണ്ടായിരിക്കുമെന്നാ ലാലേട്ടൻ വിചാരിച്ചത്.

meenakshi-lal-1

പിന്നെ ആസെറ്റിലുള്ളവരുടെയെല്ലാം മുഖത്ത് ലാലേട്ടൻ തന്നെ ആ ഗ്ലാസും കൊണ്ടും നടന്ന്് വെള്ളമൊഴിക്കുന്നതുപോലെ കാണിക്കുകയായിരുന്നു. പിന്നെ അവസാനം അതെടുത്ത് ലാലേട്ടന്റെ വണ്ടിയുടെ മുമ്പിൽ വച്ചു.

ഇനി ആഗ്രഹം?

അടുത്തത് തമിഴിലാണ് അഭിനയിക്കുന്നത്. മലയാളത്തിൽ സണ്ണിവെയിൻ ചേട്ടനൊപ്പം അഭിനയിക്കണമെന്നാണാഗ്രഹം. ഒാരോരുത്തർക്കും ഒാരോ ആഗ്രഹമില്ലേ, അതുപോലാ ഇതും.

എനിക്ക് ചേട്ടനെ നേരിട്ട് പരിചയമില്ല. ആൻ മരിയ കലിപ്പിലാണ് എന്ന സിനിമ ആദ്യ ദിവസം പോയി കണ്ടിരുന്നു. എന്നിട്ട് ചേട്ടനെ വിളിച്ചു സംസാരിച്ചു. തമിഴിൽ വിക്രം സൂര്യ, വിജയ് എന്നിവരോടൊപ്പം അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്.

meenakshi-anoop

ഇടി സീനൊക്കെ ഷൂട്ടു ചെയ്യുന്നതു കാണുമ്പോൾ പേടി തോന്നിയോ?

അമർ അക്ബർ അന്തോണി സിനിമയിലെ ഇടിയൊക്കെ കണ്ടപ്പോൾ പേടിയായിരുന്നു. ഒപ്പത്തിലും അതുപോലെ പേടി ഉണ്ടായിരുന്നു. അമർ അക്ബർ അന്തോണിയിൽ കാനയിലെ ചെളിയിൽ മരിച്ചു കിടക്കുന്ന സീനിൽ അഭിനയിച്ചപ്പോൾ കുറച്ചു പേടി തോന്നി. ശരിക്കും ചെളിയൊന്നുമല്ലായിരുന്നു അത്.

srinta-meenakshi

പഠനം?

കോട്ടയം കിടങ്ങൂർ എൻഎസ്എസിൽ ആറാം ക്ലാസിൽ പഠിക്കുവാണ് ഞാൻ. സ്കൂളിൽ നിന്ന് ഒപ്പം കാണിക്കാൻ എല്ലാവരേയും കൊണ്ടുപോയി. ലാലേട്ടനൊടൊപ്പം അഭിനയിക്കുന്ന കാര്യം ഞാൻ ആദ്യം തന്നെ സ്കൂളിൽ എല്ലാവരോടും പറഞ്ഞിരുന്നു.

കുടുംബം?

അച്ഛന്റെ പേര് അനൂപ്, അമ്മ രമ്യ. അച്ഛൻ കമ്പ്യൂട്ടർ അക്കൗഡന്റാണ്. അമ്മ വീട്ടമ്മയാണ്. അനുജൻ എൽകെജിയിൽ പഠിക്കുന്നു. വലുതാവുമ്പോൾ ഡോക്ടറാവണമെന്നാണാഗ്രഹം. എന്റെ ശരിക്കും പേര് അനുനയ എന്നാണ്. മീനാക്ഷി എന്നുള്ളത് എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ്.