Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായകൻ മോഹൻലാൽ, സംവിധാനം പൃഥ്വിരാജ്

mohanlal-prithviraj

സൂപ്പർ താരം മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ പ്രിയ യുവതാരം പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു. ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം മധ്യത്തോടെ ആരംഭിക്കും. 

ഇതാദ്യമായാണ് ഒരു യുവതാരം മോഹൻലാലിനെ പോലൊരു സൂപ്പർ താരത്തെ വച്ച് സിനിമ സംവിധാനം ചെയ്യുന്നത്. താൻ സംവിധാനരംഗത്തേക്ക് കടക്കുമെന്ന് പൃഥ്വിരാജ് നേരത്തെയും സൂചന നൽകിയിരുന്നെങ്കിലും അത് ഇത്ര വേഗം ഇൗ രീതിയിലാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഒപ്പം എന്ന ചിത്രം സൂപ്പർ ഹിറ്റായി ഒാടുന്നതിനിടെയാണ് ലാൽ–പൃഥ്വി ആരാധകർക്ക് ആവേശമായി പുതിയ വാർത്തയെത്തുന്നത്. 

Your Rating: