Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാര്‍ സമരം സിനിമയാകുന്നു, സംവിധാനം ആഷിക്ക് അബു

aashiq-abu ആഷിക്ക് അബു

മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തിയ വിപ്ലവാത്മക സമരം വെള്ളിത്തിരയിലേക്ക്. പ്രമുഖ സംവിധായകനായ ആഷിക്ക് അബുവാണ് ഈ ജനകീയസമരത്തെ സിനിമയാക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്റെയും പിന്തുണയില്ലാതെ സ്ത്രീ തൊഴിലാളികള്‍ ഒരുമിച്ച് നടത്തിയ സമരം അടുത്തിടെ കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു.

സമരം ജനശ്രദ്ധ പിടിച്ചു പറ്റിയതോടെ പാർട്ടികളും ട്രേഡ് യൂണിയനുകളുമൊക്കെ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ അതൊന്നും വേണ്ടെന്നു വച്ച സ്ത്രീകൾ നടത്തിയ സമരം ഒടുവിൽ വിജയം കണ്ടു. അഴിമതിക്കറ പുരളാത്ത ചില രാഷ്ട്രീയനേതാക്കളെ മാത്രം സമരക്കാര്‍ ഉള്‍ക്കൊള്ളുകയും മന്ത്രിയടക്കമുള്ളവരെ തള്ളുകയും ചെയ്തതോടെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ചിത്രത്തിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അണിയറക്കാരുടെയോ അഭിനേതാക്കളുടെയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മഹാരാജാസിലെ പഴയ കാല ഇടതുപക്ഷ വിദ്യാർഥി നേതാവായിരുന്ന ആഷിഖിൽ നിന്ന് സമരവീര്യം ഒട്ടും ചോരാത്ത സിനിമ തന്നെ പ്രേക്ഷകന് പ്രതീക്ഷിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.