Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ട്രോളുകൾ കസബയെ സഹായിച്ചു’

nithin-mammootty നിതിൻ രൺജി പണിക്കർ

കൂടുതൽ ആളുകളിലേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്താൻ ട്രോളുകൾ സഹായിച്ചെന്ന് കസബയുടെ സംവിധായകനായ നിതിൻ രൺജി പണിക്കർ. ഫസ്റ്റ് ലുക്ക് പോസ്റ്റർ ആളുകൾക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷമേയുള്ളുവെന്നും അദ്ദേഹം മനോരമ ഒാൺലൈനോട് പറഞ്ഞു.

സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ ട്രോൾ മഴയാണ് കസബ ഫസ്റ്റ് ലുക്കിനെ ചുറ്റിപ്പറ്റി ഉണ്ടായത്. മമ്മൂട്ടി തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ട്രോളുകൾ ഷെയർ ചെയ്തതോടെ ട്രോൾമഴ വൈറലായി. എന്നാൽ ഇതേക്കുറിച്ച് താൻ മമ്മൂട്ടിയോട് സംസാരിച്ചില്ലെന്നും അദ്ദേഹം തന്റെ പേജിൽ ഇതൊക്കെ ഷെയർ ചെയ്തത് അനിഷ്ടമില്ലെന്നുള്ളതിന്റെ തെളിവാണെന്നും നിതിൻ പറഞ്ഞു.

മമ്മൂട്ടി പൊലീസ് ജീപ്പിന് മുന്നിൽ കൈ പൊക്കി ഇരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ സീൻ സിനിമയിലുണ്ടാവുമോ എന്ന ചോദ്യത്തിന് അത് കാത്തിരുന്ന കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജൂലൈയിൽ റിലീസിനെത്തുന്ന ചിത്രത്തിൽ സസ്പെൻസുകൾ അനവധിയാണെന്നാണ് അണിയറക്കാർ പറയുന്നത്.