യുവതാരങ്ങളില്‍ തിരക്കേറിയ താരമായി മാറുകയാണ് നിവിന്‍ പോളി. തുടരെയുള്ള വിജയങ്ങള്‍ സംവിധായകര്‍ക്കും നിവിനെ പ്രിയപ്പെട്ടവനാക്കുന്നു.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാക്കി മാറ്റിയ നിവിന്‍ പോളി പുതിയ ചിത്രത്തില്‍ ആക്ഷന്‍ ഹീറോ ആയി എത്തുന്നു. എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് പുതിയ ഗെറ്റപ്പില്‍ നിവിന്‍ എത്തുക. ചിത്രം നിര്‍മിക്കുന്നതും നിവിന്‍ തന്നെയാണ്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എബ്രിഡ് ഷൈനും നിവിനും ചേര്‍ന്നാണ് നിര്‍മാണം.
നിവിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രങ്ങളിലൊന്നായിരുന്നു 1983. എബ്രിഡും നിവിനും വീണ്ടും ഒന്നിക്കുന്പോള്‍ പ്രതീക്ഷകളും ഏറെ. ചിത്രത്തില്‍ ഒരു പൊലീസുകാരനായിട്ടാണ് നിവിന്‍ പോളി എത്തുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.