Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തയ്ക്കൊപ്പം അനുപമ തെലുങ്കിലേക്ക്

anupama-parameswaran

പ്രേമം സിനിമയിലെ മേരിയായി പ്രേക്ഷകഹൃദയം കീഴടക്കിയ അനുപമ പരമേശ്വരന്‍ തെലുങ്കിലേക്ക്. പ്രശസ്തസംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ആ...ആ എന്ന ചിത്രത്തിലാണ് അനുപമ നായികയായി എത്തുന്നത്. തെന്നിന്ത്യന്‍ സുന്ദരി സമാന്ത മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഥിന്‍ ആണ് നായകന്‍.

ത്രിവിക്രം സാറിനെ പോലൊരു സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അനുപമ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. എന്നാല്‍ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ താരം തയാറായില്ല, സമാന്ത, നിഥിന്‍ പോലെ പരിചയസന്പന്നരായ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അനുപമ പറഞ്ഞു.

Manorama Online | I Me Myself | Anupama Parameswaran

സെപ്റ്റംബര്‍ അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രം അടുത്തവര്‍ഷം തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.