Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രം: വേട്ട, സംവിധാനം: രാജേഷ് പിള്ള

vetta-movie-poster

ട്രാഫിക്ക്, മിലി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന സിനിമയ്ക്ക് വേട്ട എന്നു പേരിട്ടു. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളം, വണ്ടിപ്പെരിയാർ എന്നിവടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഒക്ടോബറിൽ തുടങ്ങും.

അരുൺലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിൽ ഭാമ, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പിൽ, ഡോ: റോണി, ഗായത്രി, ഡോ: ഉമ ബേബി നന്ദന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ പ്രധാന കഥാപാത്രമായി മറ്റൊരു നായിക കൂടി ചിത്രത്തിൽ ഉണ്ട്.

3 ആളുകളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘മൈൻഡ് ഗെയിം മൂവീ’ ആയിരിക്കുമെന്ന് സംവിധായകൻ രാജേഷ് പിള്ള മനോരമ ഒാൺലൈനോട് പറഞ്ഞു. തന്റെ മുൻകാല സിനിമകളിൽ നിന്നും തികച്ചും വളരെ വ്യത്യസ്തമായ ഇൗ ചിത്രം ആദ്യ ഫ്രെയിം മുതൽ ദുരൂഹത നിറയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നും അദ്ദേഹം പറഞ്ഞു. എവി ആനൂപ് പ്രോഡക്ഷൻസും രാജേഷ് പിള്ള ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജേഷ് പിള്ളയുടെ ആദ്യത്തെ നിർമാണസംരംഭം കൂടിയാണ് ഇത്.

vetta-malayalam-poster

ഛായാഗ്രഹണം നിർവഹിക്കുന്നത് അനീഷ് ലാൽ ആണ്. സംഗീതം ഷാൻ റഹ്മാൻ. ചിത്രസംയോജനം-അഭിലാഷ്. ചീഫ് അസോഷ്യേറ്റ് ഡയറ്കടര്‍-മനു അശോകന്‍, കോസ്റ്റ്യൂം സതീഷ് എസ് ബി. ആർട്ട് ഡയറക്ഷൻ: സിറിൾ കുരുവിള. പ്രൊഡക്ഷൻ കൺട്രാളർ: ജിത്തു പിരപ്പൻകോട്. എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഷെഹിദ് ഖാദർ, സൂരജ് ഫിലിപ്പ്. ലൈന്‍ പ്രൊഡ്യൂസർ: പ്രേം ലാൽ. രാജേഷ് പിള്ള തന്നെ സംവിധാനം നിർവഹിച്ച ട്രാഫിക്കിന്റെ ഹിന്ദി പതിപ്പും റിലീസിനൊരുങ്ങുകയാണ്.