Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഷൻ ആൻഡ്രൂസ്–ബോബി സഞ്ജയ് ചിത്രത്തിൽ ചാക്കോച്ചൻ

kunchako-movie

റോഷൻ ആൻഡ്രൂസ്-ബോബി സഞ്ജയ് ടീമിന്റെ പുതിയ ചിത്രത്തിന് ‘സ്കൂൾ ബസ്’ എന്ന് പേരിട്ടു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. രണ്ട് സ്കൂൾ കുട്ടികൾ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളിൽപ്പെടുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവർഷം ആദ്യം ആരംഭിക്കുമെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് മനോരമ ഓൺലൈനോട് പറഞ്ഞു. മെഡിമിക്സിന്റെ ബാനറിൽ ആണ് നിർമാണം.

റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് ടീമിന്റെ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രമായ ‘ നാളെ രാവിലെ’ ഇതിനോടകം തന്നെ അനൗൺസ് ചെയ്തിരുന്നു. പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കിയ ഈ ചിത്രം സ്കൂൾബസ്സിന് ശേഷമാകും ഉണ്ടാവുക. ബോബി-സഞ്ജയ് തിരക്കഥ എഴുതുന്ന മറ്റൊരു ചിത്രം പ്രമുഖ സംവിധായകൻ ലാൽ ജോസാണ് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങുമെന്ന് കരുതുന്നു.