Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊളിറ്റിക്കല്‍ ത്രില്ലറുമായി ഷാജി കൈലാസും സുരേഷ് ഗോപിയും

ഷാജി കൈലാസും സുരേഷ് ഗോപിയും വീണ്ടുമൊന്നിക്കുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സുരേഷ് ഗോപി ശക്തമായ കഥാപാത്രത്തെയാകും അവതരിപ്പിക്കുക. അതേസമയം ഈ ചിത്രത്തില്‍ സരിത എസ് നായര്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത അസംബന്ധമാണെന്ന് ഷാജി കൈലാസ് പറയുന്നു.

സോളാര്‍കേസിലെ പ്രതി സരിതാ എസ് നായരുടെ ജീവിതം ഷാജി കൈലാസ് സിനിമയാക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു വാര്‍ത്ത തെറ്റാണെന്നും ചിത്രത്തിന്‍റെ പ്രമേയം ഇതൊന്നുമല്ലെന്നും ഷാജി കൈലാസ് പറയുന്നു. നാദിയ കൊല്ലപ്പെട്ട രാത്രിയുടെ തമിഴ് റീമേയ്ക്ക് വൈഗ എക്സ്പ്രസ് ആണ് അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

കിങ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് ഷാജി കൈലാസും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയത്. കമ്മീഷണര്‍, ഏകലവ്യന്‍, ചിന്താമണി കൊലക്കേസ് തുടങ്ങിയ ഒരുപിടി ഹിറ്റുകള്‍ പിറന്ന ഈ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു സൂപ്പര്‍ഹിറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.