Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണുവിന്റെ സിനിമകളിൽ പൃഥ്വി, ഫഹദ്, മഞ്ജു

fahad-venu

ക്യാമറാമാനും സംവിധായകനുമായ വേണുവിന്റെ സനിമകളിൽ ഫഹദ് ഫാസിലും പൃഥിരാജും മഞ്ജു വാരിയരും. മമ്മൂട്ടിയുടെ മുന്നറിയിപ്പ് എന്ന ശ്രദ്ധേയമായ ചിത്രത്തിനു ശേഷം വേണു രണ്ടു സിനിമകൾ ചെയ്യുകയാണ്.

ആദ്യ ചിത്രത്തിൽ ഫഹദ് ഫാസിലാണു നായകൻ. ആയിരംകാണിയെന്നാണ് ടൈറ്റിൽ. നായികയെ തീരുമാനിച്ചിട്ടില്ല. ജനുവരിയിൽ ചിത്രീകരണം തുടങ്ങുമെന്നാണ് കരുതുന്നത്.

ഗബ്രിയേലും മാലാഖമാരുമെന്ന രണ്ടാമത്തെ ചിത്രത്തിൽ നായകൻ പൃഥിരാജ്, നായിക മഞ്ജു വാരിയർ. കഥ കേട്ട പൃഥി തന്റെ പല സിനിമകളുടെ ഇടയിൽനിന്നും ​വേണുവിന്റെ സിനിമയ്ക്കു സയമം കണ്ടെത്തുകയായിരുന്നു.

അനുരാഗ് കശ്യപ് നിർമ്മിക്കുന്ന ഇംറാൻഖാൻ നായകനായ റോറവ് എന്ന ഹിന്ദി സിനിമയുടെ ക്യാമറാമാൻ വേണുവാണ്. മുംൈബയിൽനിന്നു ഇതിന്റെ ചിത്രീകരണത്തിനു ശേഷമാകും വേണു പുതിയ സിനിമയുടെ ജോലി തുടങ്ങുക. മഞ്ജു വാരിയർ രണ്ടാം തവണയാണു വേണുവിന്റെ സിനിമയിൽ നായികയാകുന്നത്. ദയ എന്ന സിനിമയിൽ മഞ്ജുവായിരുന്നു നായിക. 

Your Rating: