ADVERTISEMENT

2020 രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഗോവയിൽ ജനുവരി 2021,16 മുതൽ 24 വരെ നടക്കുന്ന സിനിമ  മേളയില്‍ പനോരമ വിഭാഗം എന്ന ഇന്ത്യൻ സിനിമകളുടെ ഉദ്ഘാടനം ജനുവരി 17 ന് നടന്നു. ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം തുഷാർ ഹീരാനന്ദാനിയുടെ സാൺഡ് കി ആംഖ് എന്ന ഹിന്ദി ചിത്രമാണ്.

ഈ കഥയിലെ സംഭവവികാസങ്ങൾ നടക്കുന്നത് ഉത്തർ പ്രദേശിലെ ബാഗ്പത് താലൂക്കിലെ ജഹോരി ഗ്രാമത്തിലാണ്. അവിടുത്തെ പ്രമുഖനായ സർപഞ്ച് രത്തൻസിങ് തോമർ എന്ന വില്ലേജ് മേധാവിയും പ്രഭുവും ആയ ഒരു മർക്കടമുഷ്ടിക്കാരൻ നടത്തുന്ന തേർവാഴ്ചയിൽ കുടുംബത്തിലെ സ്ത്രീകളെല്ലാ അടിമകളും ജോലിക്കാരും മാത്രമാണ്. പുരുഷമേധാവിത്വം 1998 വരെ അവിടെ നടനമാടിയിരുന്നു. ആ വർഷത്തിൽ നടന്ന ഒരു മഹാ സംഭവമാണ്  ജാഹോരി ഗ്രാമത്തിന്റെ പേര് ലോകമെമ്പാടും എത്തിച്ചത്

രത്തൻ സിങ് തോമർന്റെ  സഹോദരന്മാരായ ബാൻവർ സിങ് തോമാറിന്റെ ഭാര്യ ചന്ദ്രോ തോമറും ജയ് സിങ് തോമാറിന്റെ ഭാര്യ പ്രകാഷി തൊമാറും രഹസ്യമായി ഗൺ ഷൂട്ടിങ് അഭ്യസിച്ച് ഇന്റർ സ്റ്റേറ്റ് മത്സരത്തിൽ വിജയികളാകുന്നതോടെയാണ് ലോകം ഇവരെ സീനിയർ ഷൂട്ടർ ആയി അറിയുന്നത്. അതുവരെ വയലിൽ പണി എടുക്കുകയും വീട്ടിൽ ഭക്ഷണം ഉണ്ടാക്കുകയും ബാക്കി വീട്ടുജോലികളും മാത്രം ചെയ്തിരുന്ന ഇവരുടെ വളർച്ച കുടുംബത്തിലെ പുരുഷവിഭാഗം അറിയാൻ പിന്നെയും വളരെ സമയം എടുത്തു. ഡോ. യശ്പാൽ അവിടെ ഒരു സ്കൂൾ തുറന്നപ്പോൾ എല്ലാ ആൺകുട്ടികളെയും വീട്ടിൽ നിന്ന് സ്കൂളിൽ അയ‌യ്ക്കാൻ രത്തൻ സിങ് അനുവദിച്ചു. പക്ഷെ പെൺകുട്ടികൾക്ക് അതിനു അനുവാദം ലഭിച്ചില്ല. ഇതിനു പ്രതികരിച്ചാണ് രണ്ട് അമ്മൂമ്മമാരും പേരക്കുട്ടികളായ പെൺകുട്ടികളെ ഷൂട്ടിങ്ങിൽ പ്രഗത്ഭരാക്കി. 352 മെഡലുകളും കരസ്ഥമാക്കി അവർ ദേശീയ തലത്തിലും രാജ്യാന്തര തരത്തിലും അങ്ങിനെ ആ വനിതകൾ സ്ത്രീ അടിമത്വത്തിൽ നിന്നും രക്ഷനേടി.

പ്രകാഷി തോമറായി തപസി പാനുവും  ചന്ദ്രോ തോമറായി ഭൂമി പട്നേക്കറും, രത്തൻ സിങ് തോമർ ആയി പ്രകാശ് ജാഹയും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇത് ഇഷാ ഹീരനന്ദാനിയുടെ പ്രഥമ സംരംഭമാണ്.

രാജ്യാന്തര മത്സര വിഭാഗം

ഇന്ത്യൻ പനോരമയിൽ നിന്നുള്ള സിനിമകളാണ് ഈ മത്സര വിഭാഗത്തിൽ ഉള്ളത്.  ബാക്കി 12 സിനിമകൾ വിദേശ ചിത്രങ്ങളാണ്

ബ്രിഡ്ജ് (Bridge) ആസാമീസ്– ബ്രഹ്മപുത്ര നദിയുടെ കൂടെ ചേരുന്ന ഒരു നദീതീരമാണ് ഈ സിനിമയുടെ  കഥാമുഖം. വർഷം തോറും വരുന്ന വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും അതിൽ ജനജീവിതം അനുഭവിക്കുന്ന ദുരിതങ്ങളുമാണ് ജാനകി എന്ന കഥാപാത്രത്തിലൂടെ ഇവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. മഴക്കാലത്തെ വെള്ളപ്പാച്ചിലിൽ വീടും കുടിയും കൃഷിയും എല്ലാം നഷ്ടപ്പെട്ട കുറെ മനുഷ്യർ‌ സ്ഥലം വിട്ടോടുന്നു ജീവൻ രക്ഷിക്കാൻ, പക്ഷെ മഴക്കെടുതികളെല്ലാം കഴിഞ്ഞാൽ അവർ വീണ്ടും എല്ലാം മറന്ന് അവിടെ പുനർജീവിതം ആരംഭിക്കുന്നു. എത്ര കഷ്ടപ്പെട്ടാലും സ്വന്തം മണ്ണിനെ സ്നേഹിക്കുന്ന അവർ പൊലിഞ്ഞുപോയ സ്വന്തക്കാരെയും ജീവിത മാർഗ്ഗങ്ങളെയും മറന്ന് ഒരു പുതിയ ജീവിതം കെട്ടിപ്പെടുക്കാൻ ധൃതി കൂട്ടുന്നു. വന്നുപോകുന്ന സർക്കാരുകളെല്ലാം പുഴയ്ക്കു മീതെ ഒരു പാലം പണിയുമെന്ന് ഓരോ തിരഞ്ഞെടുപ്പിലും വാഗ്ദാനങ്ങൾ നൽകുന്നു. പക്ഷെ ഗ്രാമവാസികൾക്ക് ആ സ്വപ്നം വിദൂരതയിൽ തന്നെ. അധികാരികളുടെ കണ്ണു തുറപ്പിക്കാൻ കഴിയും എന്ന പ്രത്യാശയിലാണ് സംവിധായകൻ കൃപാൽ കലിത ഈ ചിത്രം ഒരുക്കിയത്. പ്രളയത്തിന്റെ കൊടും താണ്ഡവത്തോടൊപ്പം ആസ്സാമിന്റെ പ്രകൃതി രമണീയതയും ഈ ചിത്രത്തിൽ നിറയെ കാണാം.

2. എ ഡോഗ് ആൻഡ് ഹിസ് മാൻ(A Dog and His man) chattisgarhi :ഛത്തീസ്  ഗർഹി ഭാഷയിൽ  ആദ്യമായി സിദ്ധാർഥ് ത്രിപാഠി എടുത്തതാണ് ഈ സിനിമ. മൈനിങ് മാഫിയായുടെ തേർവാഴ്ചയിൽ സ്വന്തം വീടും സ്ഥലവും നഷ്ടപ്പെട്ടു പാലായനം നടത്തേണ്ടി വരുന്ന ഒരു വിഭാഗത്തിന്റെ ദയനീയവസ്ഥയാണ് കഥയുടെ മൂലാധാരം. സ്ഥലവാസികളെല്ലാം നിവൃത്തിയില്ലാതെ ഗ്രാമം വിട്ടുപോയപ്പോൾ ഷോക്കിയും അയാളുടെ വളർത്തു നായ ഖേരുവും അവിടെ പിടിച്ചു നിൽക്കാൻ ശ്രമം നടത്തി. എന്നാൽ മൈനിങ് കമ്പനി സ്ഥലം വിട്ടുപോകാനുള്ള അവസാന നോട്ടീസ് കൂടെ നൽകിയപ്പോൾ ഗത്യന്തരമില്ലാതെ അവിടം വിടുവാൻ ഷോക്കി തയാറായി. ആ രാത്രി ഒരു പ്രത്യേക മാനസികാവസ്ഥ അനുഭവപ്പെട്ട അയാൾ ആ രാത്രി തന്റെ പ്രിയപ്പെട്ട നായയുടെ മരണം സംഭവിക്കുമെന്ന് വിചാരിച്ച് ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വന്തം നായയോടു കൂടി രാത്രി കഴിയുന്നു. വ്യവസായവത്ക്കരണത്തിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യനെയാണ് ഈ ചിത്രത്തിലൂടെ സിദ്ധാർഥ് ത്രിപാഠി നമുക്ക് കാഴ്ച വയ്ക്കുന്നത്.

3. തേൻ- തമിഴ് 

നീലഗിരിക്കാടുകളിലെ കുറിഞ്ഞിക്കുടി എന്ന മലനിരയിലെ ഗ്രാമത്തിലെ പൂങ്കൊടി എന്ന പെൺകുട്ടി തൊട്ടടടുത്ത  ഗ്രാമത്തിലെ വേലു എന്ന തേൻ സംരംഭകനെ തന്റെ പിതാവിന്റെ ചികിത്സയ്ക്കായി ചെറുതേൻ അന്വേഷിച്ചു കാണുന്നു. അവരിൽ അപ്പോൾ അങ്കുരിച്ച പ്രണയം നാട്ടുനടപ്പനുസരിച്ചുള്ള ആചാരം  നിഷിദ്ധമെന്നു പറഞ്ഞെങ്കിലും വിവാഹത്തിൽ ചെന്ന് ചേരുന്നു. മലർ എന്ന മകളും കൂടി ആയി സുഖമായി ജീവിക്കുന്ന അവരുടെ ജീവിതം തകിടം മറിയ്ക്കുവാൻ ഒരു മാരക രോഗം പൂങ്കൊടിയെ  തളർത്തുന്നു. ചികിത്സാർഥം സർക്കാർ ആശുപത്രിയിൽ ശരണം പ്രാപിച്ചപ്പോഴാണ് ഇന്നത്തെ ജീവിതത്തിനുള്ള നൂലാമാലകളായ ആധാർ കാർഡ്, റേഷൻ കാർഡ്, BPL സർട്ടിഫിക്കറ്റ് തുടങ്ങിയവ വേണമെന്ന് വേലു മനസിലാക്കുന്നത്. അതിനു വേണ്ടി സർക്കാർ ഓഫീസുകളിലെ  കോഴയും ഇടനിലക്കാർ  എല്ലാം സാധിപ്പിച്ചു കൊടുക്കുന്നതും അവസാനം മരിയ്ക്കുന്ന ഭാര്യയെ നാട്ടിലെത്തിയ്ക്കാൻ ആംബുലൻസുകാർ നടത്തുന്ന കൊള്ളയും ഗത്യന്തരമില്ലാതെ ശവശരീരം പൊതിഞ്ഞു ചുമലിൽ താങ്ങി വേലു കിലോമീറ്ററോളം താണ്ടുന്നു. തത്സമയമുള്ള വാർത്താ മാധ്യമം ചർച്ച ചെയ്യുന്നതാണ് കാണുന്നത്, പക്ഷെ എല്ലാ തരണങ്ങളും കടന്ന് വേലു ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നു. വേലുവായി അരുൺകുമാറും പൂങ്കൊടിയായി അബർണാത്തിയും നല്ല പ്രകടനം കാഴ്‌ച വച്ചു. ഗണേഷ് വിനായകന്റെ ഈ സംരംഭം സർക്കാർ ഓഫീസുകളിലെ അഴിമതി തുറന്നു കാട്ടുന്നുണ്ട്. 

Debut Competition 

1. June - മറാഠി

ഈ ഫിലിമിന്റെ കഥാതന്തു കഥാകൃത്തും പ്രൊഡ്യുസറുമായ നിഖിൽ മഹാന്റെ പൂനെ -52 / വേതാൾ എന്ന കൃതിയെ ആസ്പദമാക്കിയുള്ളതാണ്. അദ്ദേഹത്തിന്റെ ബാല്യകാലസ്മരണയിലൂടെ വളരുന്ന ഒരു വിഭ്രാന്തിയാണ് കഥ. കഥാനായകൻ നീൽ മനസ്സിൽ കാണുന്ന പഴയകാല സ്‌മൃതി അയാളുടെ ജീവിതത്തെ വേട്ടയാടുന്നു. ആ അകകാഴ്ചയിൽ അയാൾ നേഹ എന്ന പെൺകുട്ടിയുമായി ബന്ധപ്പെടുന്നു. ഒരു സൈക്കോളജിക്കൽ ത്രില്ലർ ആകും ഈ സിനിമ. ഇടയിൽ ഇന്നത്തെ ഹൗസിങ്  സൊസൈറ്റികളും അതിന്റെ ഭരണകർത്താക്കളും ഇടപെടലുകളും തന്മയത്തോടെ സംവിധായകരായ വൈഭവ് കിഷ്ടിയും സുഹൃദ് ഗോഡ് ബോരളയും കൂടി അവതരിപ്പിച്ചിട്ടുണ്ട്.  സിദ്ധാർഥ് മേനോൻ നീൽ ആയും നേഹ പാണ്ഡെ നേഹ ആയും നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

2. Brahma Janen Gopon Kammoti : ബംഗാളി 

പുരുഷ മേധാവിത്വത്തിനെതിരെ സ്ത്രീസമത്വത്തിനു പല മേഖലകളിലും പോരാട്ടം നടക്കുന്ന ഈ കാലത്ത് വിധിപ്രകാരം സംസ്കൃതവും വേദങ്ങളും ഉപനിഷത്തുകളും പഠിച്ച് പൂജാദികർമ്മങ്ങൾ ചെയ്യാൻ സ്ത്രീകളും മുന്നോട്ട് വന്നാൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുടെ കഥയാണ് (Shabari ) ശബരി എന്ന കഥാപാത്രത്തിലൂടെ നാം കാണുന്നത്. ഈ ചിത്രത്തിൽ ശബരി പിതാവായ പണ്ഡിതനിൽ നിന്നു വേദശാസ്ത്രങ്ങളെല്ലാം പഠിച്ചു കോളേജിൽ സംസ്കൃതാദ്ധ്യാപികയായി പ്രവർത്തിക്കുമ്പോൾ വിക്രമാദിത്യ എന്ന പഞ്ചായത്തു മുഖ്യന്റെ മകനെ വിവാഹം ചെയ്യുന്നു. വിവാഹത്തിനു മുൻപ്  താൻ പൂജകൾ ചെയ്യുമെന്ന സത്യാവസ്ഥ അവൾ പറഞ്ഞത് വരന്റെ വീട്ടുകാർ സ്വന്തം വീട്ടു പൂജ എന്ന് തെറ്റിദ്ധരിക്കുന്നു. എന്നാൽ ശബരി പുറത്ത് വിവാഹം തുടങ്ങിയ പൂജകളാണ് നടത്തുന്നതെന്നറിഞ്ഞപ്പോൾ അവർക്ക് അത് സഹിക്കാനായില്ല. തുടർന്ന് പുരോഹിത ശ്രേഷ്ഠനുമായി നടന്ന സംവാദത്തിൽ എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകിയ ശബരി കന്യാദാന മന്ത്രം പറയാൻ വിസമ്മതിച്ചു. വിവാഹത്തിൽ സ്ത്രീയും പുരുഷനും ഒന്നാകലാണ് അല്ലാതെ പിതാവ് ദാനം ചെയ്‌ത്‌  അടിമ ആക്കുന്ന സമ്പ്രദായം തെറ്റാണെന്ന  വാദം ശബരി ഉന്നയിക്കുന്നു. സ്ത്രീ തുല്യ പങ്കാളി എന്ന നില  വേണമെന്ന  വാദം ജയിക്കുന്നു. സംവിധായക അതിത്ര മുഖർജി തന്മയത്വമായി സ്ത്രീ സമത്വത്തെ അവതരിപ്പിച്ചിട്ടുണ്ട്. rithubhari  chakraborthy ശബരിയെ വളരെ പ്രഗല്ഭമായി അവതരിപ്പിച്ചു. subhashis മുഖർജി  പുരോഹിത ശ്രേഷ്ഠനായും നന്നായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com