Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രം കണ്ട് തകർന്നുപോയി; വിനോദ് ഖന്നയ്ക്കായി തന്റെ അവയവം നൽകുമെന്ന് ഇർഫാൻ ഖാൻ

irrfan

ബോളിവുഡ് നടന്‍ വിനോദ് ഖന്ന കാന്‍സര്‍ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബ്ലാഡര്‍ കാന്‍സര്‍ ബാധിതനാണ് താരമെന്നാണു പുറത്തു വരുന്ന വിവരം. 

വിനോദ് ഖന്നയുടെ ഈ അവസ്ഥയിലുള്ള ചിത്രം കണ്ട് ഞെട്ടിപ്പോയെന്ന് ഇർഫാൻ ഖാൻ പ്രതികരിച്ചു. അദ്ദേഹത്തിന് എല്ലാ പ്രാർത്ഥനയും ഉണ്ടെന്നും എത്രയും പെട്ടന്ന് സുഖംപ്രാപിക്കട്ടെയെന്നും ഇർഫാൻ പറഞ്ഞു. ആവശ്യമെങ്കിൽ തന്റെ അവയവം അദ്ദേഹത്തിനായി ദാനം ചെയ്യാൻ ഒരുക്കമാണെന്നും നമ്മുടെ ഇൻഡസ്ട്രിയിലെ ഏറ്റവും സുന്ദരനായ താരമാണ് വിനോദ് ഖന്നയെന്നും ഇർഫാൻ വ്യക്തമാക്കി.

ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ വിനോദ് ഖന്ന അന്തരിച്ചുവെന്ന തരത്തിലും വാർത്ത വന്നിരുന്നു. ആ വാര്‍ത്ത വ്യാജമാണെന്ന് ബന്ധുക്കള് അറിയിച്ചു‍. അച്ഛന്‍ വളരെ വേഗം രോഗത്തെ അതിജീവിക്കുന്നുണ്ടെന്നും ഒന്നു രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും മകന്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത നിര്‍ജലീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് 70കാരനായ വിനോദ് ഖന്നയെ മുംബയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.