ഗോവധം നിരോധിച്ചിട്ടുള്ള മഹാരാഷ്ട്രയിൽ, ബീഫ് വിഭവം കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത നടി കജോൾ വിവാദത്തിൽ. പശു, കാള എന്നിവയുടെ കശാപ്പിനു നിരോധനമുള്ളതിനാൽ പലരും പോസ്റ്റിനെതിരെ പ്രതികരിച്ചതോടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക് അക്കൗണ്ടുകളിൽനിന്നു നടി വിഡിയോ നീക്കം ചെയ്തു.
Actress Kajol ke Dinner table par BEEF hone ka Video hua Viral
തന്റെ സുഹൃത്തു തയാറാക്കിയ വിഭവം സംസ്ഥാനത്തു നിരോധനമില്ലാത്ത പോത്തിറച്ചി കൊണ്ടുണ്ടാക്കിയതാണെന്നു വിശദീകരണക്കുറിപ്പ് ഇറക്കുകയും ചെയ്തു.
മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഗോവധ നിരോധന നിയമ ഭേദഗതിപ്രകാരം പശുക്കളെയും കാളകളെയും കശാപ്പുചെയ്യുന്നതും അവയുടെ മാംസം സൂക്ഷിക്കുന്നതും വിൽക്കുന്നതും അഞ്ചു വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.