Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലീസിന് മുമ്പേ ബാഹുബലിയുടെ റെക്കോര്‍ഡ് തകർത്ത് ‘സച്ചിൻ’

sachin-baahubali

ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന ‘സച്ചിൻ’ സിനിമ മെയ് 26ന് തിയറ്ററുകളിലെത്തുകയാണ്. കോടികൾ മുടക്കി ചിത്രത്തിന്റെ പ്രചാരണം തുടങ്ങാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. 

ബാഹുബലി സിനിമയെ വെല്ലുന്ന റിലീസ് ആണ് സച്ചിൻ സിനിമയ്ക്ക് പ്ലാൻ ചെയ്യുന്നത്. ആറ് ഇന്ത്യൻ ഭാഷകളിലാണ് ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ 7000 തിയറ്ററുകളിലാകും ചിത്രം റിലീസിനെത്തുക. ബാഹുബലി 2 ആകട്ടെ 65,00 തിയറ്ററുകളിലാണ് ഇന്ത്യയിൽ റിലീസിനെത്തിയത്. 

മെയ് 24ന് സിനിമയുടെ പ്രീമിയർ ഷോ നടക്കും. ബോളിവുഡിൽ ഇന്നേവരെ നടന്നതിൽ ഏറ്റവും വലിയ പ്രീമിയർ ഷോ ആകും സച്ചിന്റേത്. കായികം, സിനിമ, ബിസിനസ്, രാഷ്ട്രീയം എന്നീ രംഗത്തെ അതിപ്രശസ്തർ പ്രീമിയര്‍ കാണാനെത്തും. ഇതിന് മുമ്പ് നടന്നിട്ടുള്ള വലിയ പ്രീമിയർ ഷോ മുഗൾ ഇ ആസം, ഷോലെ എന്നീ ചിത്രങ്ങൾക്കായിരുന്നു.

sachin-baahubali-1

അമിതാഭ് ബച്ചൻ, ലതാ മങ്കേഷ്കർ, അംബാനി സഹോദരന്മാർ, സുനിൽ ഗവാസ്കർ, കപിൽ ദേവ്, ഗാംഗുലി തുടങ്ങിയവർ പ്രീമിയർ ഷോയിൽ എത്തും.

ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ജെയിംസ് എര്‍സ്‌കിനാണ് സംവിധാനം നിര്‍വഹിക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമാണ് നിര്‍മാതാക്കള്‍.  

sachin-baahubali-4

 തുറന്ന പുസ്തകം പോലൊരു ജീവിതത്തെ  സിനിമയുടെ നാടകീയത ചേർത്തും ഉള്ള നാടകീയത ചോർന്നുപോകാതെയും അവതരിപ്പിക്കുകയെന്നതു വലിയ വെല്ലുവിളിയാണ്. ഇംഗ്ലിഷുകാരനായ സംവിധായകൻ ജയിംസ് എസ്കിൻ അത് എങ്ങനെ നേരിട്ടു എന്നറിയാൻ കാത്തിരിക്കുന്നതു ലോകം മുഴുവനുമാണ്.   

ഇത്രയേറെ ജനപ്രിയനായ താരത്തിന്റെ ജീവിതം സിനിമയാക്കുമ്പോൾ അതിന് ഇതുവരെ കാണാത്ത ഒരു പ്ലാറ്റ്ഫോം വേണമെന്ന നിർബന്ധമായിരിക്കാം സച്ചിനെത്തന്നെ നായകനായി തീരുമാനിക്കാൻ സംവിധായകനെ പ്രേരിപ്പിച്ചത്.  സച്ചിന്റെ ഭാര്യ അഞ്‌ജലി, മക്കളായ അർജുൻ, സാറ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, വീരേന്ദർ സേവാഗ് എന്നിവരും ചിത്രത്തിലുണ്ട്.