Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 1613, ദംഗൽ 1600 കോടി; കലക്ഷൻ റിപ്പോർട്ട്

dangal-pk

ഇന്ത്യൻ ബോക്സ്ഓഫീസിൽ ഏറ്റവും വലിയ വിജയഗാഥ കുറിക്കുകയാണ് ആമിർ ഖാന്റെ ദംഗലും രാജമൗലിയുടെ ബാഹുബലിയും. ബാഹുബലി അ​ഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിന്റെ കലക്ഷൻ 1600 കോടി.

നിലവിൽ ബാഹുബലി 1613 കോടിയും ദംഗല്‍ 1600 കോടിയും ആഗോളകലക്ഷൻ പിന്നിട്ട് കഴിഞ്ഞു. ദംഗൽ ചൈനയിൽ (825 കോടി) നിന്നും തായ്‌വാനിൽ (31 കോടി) നിന്നും 800 കോടിയോളം വാരി. ബാഹുബലി 2 ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് ആയിരം കോടി. 

ജൂലൈയിൽ ബാഹുബലി 2 ചൈനയിൽ റിലീസിനെത്തുകയാണ്. ദംഗൽ ചൈനയിൽ വിതരണത്തിനെടുത്ത ഇസ്റ്റാര്‍ കമ്പനി തന്നെയാണ് ബാഹുബലി 2 ചൈനയിൽ റിലീസിനെത്തിക്കുന്നത്. സിനിമ 2000 കോടി കലക്ഷനിലെത്തുമെന്നാണ് പ്രവചനം.