Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുൺ ധവാന്റെ തലയിൽ ബിയർകുപ്പി അടിച്ച് പൊട്ടിച്ച് അച്ഛൻ ഡേവിഡ് ധവാൻ‌‌

varun

സ്റ്റണ്ട് രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യാൻ ഇഷ്ടപ്പെടുന്ന യുവതാരമാണ് വരുൺ ധവാൻ. പുതിയ ചിത്രം ജുദ്‌വാ 2 വിലും ഇഷ്ടംപോലെ ആക്​ഷന്‍ രംഗങ്ങളുണ്ട്. വരുണിന്റെ അച്ഛന്‍ ഡേവിഡ് ധവാന്‍ ആണ് ചിത്രംസംവിധാനം ചെയ്യുന്നത്.

സിനിമയുടെ പ്രചരണത്തിന് തുടക്കമെന്ന രീതിയിൽ രസകരമായൊരു വിഡിയോ വരുണ്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അച്ഛൻ ഡേവിഡ് ധവാൻ , വരുണിന്റെ തലയിൽ ബിയർ കുപ്പി അടിച്ച് പൊട്ടിക്കുന്ന രംഗമാണ് വിഡിയോയിൽ ഉള്ളത്. 

ഇരട്ടവേഷത്തിലാണ് വരുൺ ജുദ്‌വാ 2വിൽ എത്തുന്നത്. തപ്സി പൊന്നു, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് നായികമാർ.