Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വീനിൽ നിന്ന് സിമ്രാനിലേയ്ക്ക് കങ്കണ; ട്രെയിലർ കാണാം

simran-trailer

അഭിനയപ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാൻ ബോളിവുഡിന്റെ ‘ക്വീന്‍’ കങ്കണ റണൗട്ട്. കങ്കണ നായികയാകുന്ന സിമ്രാൻ എന്ന പുതിയ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയപുരസ്കാരം നേടി ഹൻസാൽ മേഹ്തയാണ് സംവിധാനം. മനോജ് വാജ്പേയിയെ നായകനാക്കി കഴിഞ്ഞ വർഷം സംവിധാനം ചെയ്ത അലിഗർ എന്ന ചിത്രവും ഏറെ നിരൂപകപ്രശംസ നേടിയിരുന്നു.

Simran Official Trailer | Kangana Ranaut | Hansal Mehta | T-Series

മേക്കപ്പില്ലാതെ ‘ക്വീന്‍’ എന്ന ചിത്രത്തില്‍ കയ്യടി നേടിയ താരമാണ് കങ്കണ. സിമ്രാന്‍ എന്ന ചിത്രത്തിലും മേക്കപ്പില്ലാതെയാണ് താരം അഭിനയിക്കുന്നത്.  യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തിൽ ഗുജറാത്തിക്കാരിയായ വേലക്കാരിയായാണ് കങ്കണ എത്തുന്നത്. രാജ്കുമാർ റാവു മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നു.

നഴ്‌സില്‍ നിന്ന് തുടങ്ങി പീന്നീട് ബാങ്ക് മോഷ്ടാവുവരെയായ ബണ്ടി സന്ദീപ് കൗറിന്റെ ജീവിതകഥയാണ് ചിത്രം.അപൂര്‍വ്വ അസ്രാണിയാണ് തിരക്കഥ തയ്യാറാക്കുന്നത്. ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.