Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ട് ആയി റായി ലക്ഷ്മി; ജൂലി 2വിന്റെ ട്രെയിലർ പുറത്ത്

julie-2-raai-lakshmi

ബോളിവുഡില്‍ തിളങ്ങാനൊരുങ്ങി തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി. നടി നായികയായി എത്തുന്ന ജൂലി 2 വിന്റെ ട്രെയിലർ പുറത്തിറങ്ങി. അതീവ ഗ്ലാമറിലാണ് റായി ലക്ഷ്മി എത്തുന്നത്. റായി ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമർ പ്രകടനമാകും ചിത്രത്തിലേത്. ദീപക് ശിവ്ദാസാനിയാണ് സംവിധായകന്‍. 

Julie 2 | Theatrical Trailer | Pahlaj Nihalani | Raai Laxmi, Ravi Kishen, Deepak Shivdasani

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ. വിജു ഷായാണ് സംഗീതം. കഥയും തിരക്കഥയും ദീപക് തന്നെ. ദുബായി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ.

വിവാദതീരുമാനങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം നേടിയ മുൻ സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷനായിരുന്ന പഹ്‌ലാച് നിഹലാനിയാണ് സിനിമയുടെ വിതരണക്കാരൻ. ജൂലി 2 വിൽ ഒരു സീൻ പോലും സെൻസർ ബോർഡ് കത്രിക വെക്കില്ലെന്നാണ് നിഹലാനി പറയുന്നത്.

എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായപ്പോള്‍ ഉള്ള സംസ്‌കാരമൊന്നും നിഹലാനിക്ക് തന്റെ നിര്‍മാണ വിതരണ മേഖലയിലെന്നാണ് പുതിയ വിമര്‍ശനം. നിരവധി ചിത്രങ്ങളില്‍ അനിവാര്യമായ സാധാരണ ചുംബന രംഗങ്ങള്‍ക്ക് പോലും കത്രിക വച്ച നിഹലാനിയുടെ ജൂലി-2 ഒന്നു കാണണം.

അതേസമയം ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നിഹലാനി പറഞ്ഞു. ജൂലി 2 വിന് വേണ്ടി സെന്‍സര്‍ ബോര്‍ഡ് എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും ബോളിവുഡ് ലോകവും