Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധം രൺവീറും ദീപികയും തമ്മിൽ; പദ്മാവതി ട്രെയിലർ എത്തി

padmavathi

ബോളിവ‍ുഡ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമ പദ്മാവതിയുടെ ട്രെയിലർ എത്തി. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ രൺവീർ സിങ്, ഷാഹിദ് കപൂർ, ദീപിക പദുക്കോൺ എന്നിവരാണ് പ്രധാനതാരങ്ങൾ.

Padmavati | Official Trailer | 1st December | Ranveer Singh | Shahid Kapoor | Deepika Padukone

റാണി പദ്മിനിയുടെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമ ബോളിവ‍ുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

രാംലീല, ബാജിറാവു മസ്താനി ചിത്രങ്ങള്‍ക്കു ശേഷം രണ്‍വീര്‍സിംഗ് സഞ്ജയ് ലീല ബന്‍സാലി ദീപിക ത്രയങ്ങള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ബാജിറാവു മസ്താനിക്ക് തിരക്കഥ എഴുതിയ പ്രകാശ് കപാഡിയ തന്നെയാണ് പദ്മാവതിക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തും.