Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകരുടെ നെ‍ഞ്ചിടിപ്പ് കൂട്ടി വിദ്യാ ബാലന്റെ 'നോട്ടി ടോക്ക്’ വിഡിയോ

vidya-naghuty

വിദ്യാബാലന്റെ 'നോട്ടി ടോക്ക്’ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നടിയുടെ പുതിയ ചിത്രം തുമാരി സുലുവിന്റെ പ്രചരണാർത്ഥം ചെയ്ത വിഡിയോ ആണ് പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

'നിങ്ങളുടെ രാത്രികളെ രസകരമാക്കാന്‍' എന്ന് തുടങ്ങുന്ന സംഭാഷണങ്ങളിലൂടെയാണ്  വിദ്യാബാലന്‍  സ്രോതാക്കളുടെ മനസ്സ് കവരുന്നത്. നരേന്ദ്ര മോദിയുടെ 'സബ്കെ സാത്ത്, സബ്കെ വികാസ്' എന്ന വരിയും ജവഹർലാൽ നെഹ്‌റുവിന്റെ പ്രശസ്തമായ 'അറ്റ് ദി സ്ട്രോക്ക് ഓഫ് മിഡ് നൈറ്റ്'എന്ന് തുടങ്ങുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന പ്രസംഗവുമൊക്കെ കാതരമായ വിദ്യയുടെ ശബ്ദത്തിൽ നോട്ടി ടോക്കിൽ  ഇടം പിടിക്കുന്നുണ്ട്. 

Naughty Talking With Vidya Balan | Tumhari Sulu

ഒരു രാത്രികാല റേഡിയോ ഷോ അവതരിപ്പിക്കാന്‍ഒരവസരം ലഭിക്കുന്നതോടു കൂടി സുലുവിന്‍റെ വിരസമായ ജീവിതം മാറിമറിയുന്നതാണ് സിനിമയുടെ പ്രമേയം.  

തുംഹാരി സുലുവിന് വേണ്ടി ഗാനരംഗത്ത് വിദ്യാബാലനും, നേഹ ധൂപിയ, മലിഷ്‌ക തുടങ്ങിയവരാണ് പ്രത്യക്ഷപ്പെടുന്നത്.റേഡിയോ ജോക്കിയായ സുലോചന എന്ന കഥാപാത്രത്തെയാണ് വിദ്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.