Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെയും എന്റെ പരസ്യം; പാലക്കാട് നിന്ന് വിദ്യാ ബാലൻ

vidya-balan-palakad

ബോളിവുഡിന്റെ താരസുന്ദരി വിദ്യാ ബാലന്‍ ജന്മനാടായ പാലക്കാട് എത്തി. സമൂഹമാധ്യമത്തിലൂടെയാണ് പാലക്കാട് എത്തിയ വിവരം വിദ്യ ആരാധകരെ അറിയിച്ചത്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലാണ് വിദ്യ ജനിച്ചത്. 

വിദ്യ തന്നെ മോഡലായെത്തിയ പരസ്യ ബോര്‍ഡിന്റെ ചിത്രം താരം പോസ്റ്റ് ചെയ്തു. അതിനൊപ്പം താന്‍ പാലക്കാടുണ്ടെന്നും അറിയിച്ചു. എന്നാൽ എത്രനാൾ താരം കേരളത്തിലുണ്ടാകുമെന്ന് അറിയില്ല.

മലയാള സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചില്ലെങ്കിലും മലയാളികള്‍ക്ക് വിദ്യാ ബാലന്‍ എന്നും പ്രിയപ്പെട്ട നടിയാണ്. പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. അച്ഛൻ പി.ആർ. ബാലൻ. അമ്മ സരസ്വതി. സഹോദരി പ്രിയ ബാലൻ. 

സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ചെമ്പൂരിലായിരുന്നു വിദ്യയുടെ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് സെന്റ് സേവ്യേർസ് കോളജിൽ നിന്നും സോഷ്യോളജിയിൽ ബിരുദം നേടി. പിന്നീട് മുംബൈ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.