ബോളിവുഡിൽ പുതിയ പ്രണയ ജോഡികൾ. ആലിയ ഭട്ടുമായി പ്രണയത്തിലാണെന്ന് രൺബീർ കപൂർ വെളിപ്പെടുത്തി. ജിക്യു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
Katirna Kaif DITCHES Ranbir Kapoor And Alia Bhatt At Sonam Kapoor Reception
മറ്റുള്ള ചോക്ലേറ്റ് നായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തനാണ് രൺബീർ. സ്വകാര്യജീവിതത്തെക്കുറിച്ചാണെങ്കിലും ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം തരാതെ ഒഴിഞ്ഞുമാറുന്ന രീതി അദ്ദേഹത്തിനില്ല. ആലിയ ഭട്ടുമായി ഡേറ്റിങിലാണോ എന്നായിരുന്നു അഭിമുഖത്തിലെ ഒരു ചോദ്യം.
താനൊരു പുതിയ പ്രണയത്തിലാണെന്നും കൂടുതലായി അതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും രൺബീർ ഉത്തരമായി പറഞ്ഞു. ‘അതിന് സമയവും ശ്വാസവും സ്ഥലവുമൊക്കെ ആവശ്യമാണ്. ആലിയ ആണ് എന്റെ ജീവിതത്തിലെ പുതിയ ആൾ. അവളുടെ സിനിമകൾ കാണുമ്പോൾ അഭിനയം കാണുമ്പോൾ കൂടാതെ ജീവിതത്തിലെ അവരുടെ പെരുമാറ്റം, അതിലൂടെ അവൾ നൽകുന്നത് ഞാൻ എന്നിലൂടെ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഞങ്ങൾക്ക് ഇതൊരു പുതിയ അനുഭവമാണ്’.
‘ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. പുതിയ ആൾ. പുതിയ താളങ്ങൾ. ജീവിതത്തിൽ കുറച്ചുകൂടി പക്വത വന്നതുപോലെ എനിക്ക് തോന്നുന്നു. ബന്ധങ്ങൾക്ക് കൂടുതൽ വിശ്വാസ്യത കൽപ്പിക്കുന്നു.–രൺബീർ പറഞ്ഞു.
ഇതാദ്യമായാണ് ആലിയയുമായുള്ള പ്രണയബന്ധം രൺബീർ തുറന്നുപറയുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട യുവതാരം ആരെന്ന് ഈയിടെ ആലിയയോട് ചോദിച്ചപ്പോൾ ‘രൺബീർ കപൂർ’ എന്നായിരുന്നു നടിയുടെ ഉത്തരം. എന്നാൽ പ്രണയബന്ധത്തെപ്പറ്റി നടി തുറന്നുപറഞ്ഞിരുന്നില്ല.
സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളാണ് 25കാരിയായ ആലിയ ഭട്ട്. നടൻ റിഷി കപൂറിന്റെയും നീതു സിങിന്റെയും മകനാണ് 35കാരനായ രൺബീർ.
കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി പ്രണയത്തിലാകുന്നത്. ആലിയ ആകട്ടെ സിദ്ധാർത്ഥ് മൽഹോത്രയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഈ വർഷം ആദ്യമാണ് ബന്ധം വേർപിരിയുന്നത്.