Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവിയുടെ സ്വപ്നം; ജാൻവി നായികയാകുന്ന ധടക്കിന്റെ ട്രെയിലർ

dhadak-trailer

ശ്രീദേവിയുടെ മകൾ ജാൻവിയുടെ അരങ്ങേറ്റ ചിത്രം ധടക്കിന്റെ ട്രെയിലർ പുറത്തിറങ്ങി. ശശാങ്ക് ഖൈയ്ത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ നായകനാകുന്നു. കരൺ ജോഹർ ആണ് നിർമാണം.

Dhadak | Official Trailer | Janhvi & Ishaan | Shashank Khaitan | Karan Johar

ഏറെ നിരൂപകശ്രദ്ധയും ബോക്സ്ഓഫീസ് വിജയവും കൈവരിച്ച മറാഠി ചിത്രം സയ്റാത്തിന്റെ റീമേയ്ക്ക് ആണ് ധടക്.

ധടക് സിനിമയുടെ ഷൂട്ടിങിനിടെയാണ് ശ്രീദേവിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ഉണ്ടാകുന്നത്. അമ്മയുടെ മരണശേഷം മാനസികമായി തളർന്ന ജാൻവി പിന്നീട് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു.

ജാൻവിയെ വെളളിത്തിരയിൽ എത്തിക്കാൻ പല പ്രമുഖ ബാനറുകളുടെ ഓഫർ നിരസിച്ചാണ് ശ്രീദേവി 'ധടകിനായി സമ്മതം മൂളിയത്. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കവേയാണ് അപ്രതീക്ഷിതമായി ശ്രീദേവിയെ മരണം കവർന്നെടുക്കുന്നത്. ബോളിവുഡ് അടക്കിവാഴുമ്പോഴും കുടുംബത്തോടോപ്പം സമയം ചെലവഴിക്കാൻ ശ്രീദേവി ശ്രദ്ധിച്ചിരുന്നു. ബോളിവുഡിൽ സൂപ്പർസ്റ്റാർ പരിവേഷമുളള‌മ്പോഴാണ് നിർമ്മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്ത് ശ്രീദേവി വെളളിത്തിരയിൽ നിന്ന് മാറി നിൽക്കുന്നത്. മക്കളോട് അടങ്ങാത്ത വാത്സല്യം എന്ന് സൂക്ഷിച്ചിരുന്ന ശ്രീദേവിയ്ക്ക് മകളുടെ സിനിമാപ്രവേശം സ്വപ്ന സാക്ഷാത്കാരമായിരുന്നു.