ബോളിവുഡില്‍ ചരിത്രം സൃഷ്ടിച്ച ത്രീ ഇഡിയറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. ആമിര്ഖാന് തന്നെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. സിനിമയുടെ രണ്ടാം ഭാഗത്തിന് അനുയോജ്യമായൊരു കഥ സംവിധായകൻ രാജ്കുമാര് ഹിറാനിക്ക് ലഭിച്ചെന്നും അക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആമിർ പറഞ്ഞു.
രംഗ് ദേ ബസന്തി പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ് ആമിര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിലപ്പോള്‍ ഉടന്‍ തന്നെ ത്രീ ഇഡിയറ്റ്സ് ടീം ഒന്നിച്ചേക്കാമെന്നും ഇതൊരു ബ്രേക്കിങ് ന്യൂസ് ആക്കരുതെന്നും ആമിര്‍ പറയുന്നു.
2009ല്‍ റിലീസ് ചെയ്ത ത്രീ ഇഡിയറ്റ്സ് ബോളിവുഡ് റെക്കോർഡുകളെ പഴങ്കഥയാക്കി. 339 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ആമിര്ഖാന്, മാധവന്, ശര്മാന് ജോഷി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ബൊമന്‍ ഇറാനിയും പ്രാധാന്യമുള്ള റോളിലെത്തി. കരീനാ കപൂറായിരുന്നു നായിക.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.