Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതുപോലെ ചെയ്താൽ ആനയും മെലിയും!

aamir

കഥാപാത്രത്തിന് വേണ്ടി എത്രത്തോളം കഷ്ടപ്പെടാനും ഒരുമടിയുമില്ലാത്ത താരമാണ് ആമിർ ഖാൻ. ദങ്കൽ സിനിമയ്ക്ക് വേണ്ടി തടി കൂട്ടാനും കുറയ്ക്കാനും ആമിർ തയ്യാർ. അതു തെളിയിച്ച് കൊടുക്കുകയും ചെയ്തു.

aamir-dangal

സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോൾ 95 കിലോ ആയിരുന്നു ചിത്രം തുടങ്ങുമ്പോൾ ആമിറിന്റെ തൂക്കം. പിന്നീട് പതിമൂന്ന് കിലോ കുറച്ച് പയ്യനായും താരം എത്തി. ആറാഴ്ച നീണ്ടുനിന്ന അമേരിക്കൻ പര്യടത്തിന് ശേഷമാണ് വണ്ണം കുറച്ച് താരം നാട്ടിൽ എത്തിയത്. അമേരിക്കയിൽ ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരുന്നു ആമിർ. ഏകദേശം മൂന്ന് മാസം കൊണ്ടാണ് 13 കിലോ തൂക്കം ആമിർ കുറച്ചത്.

dangal

ദിവസം ഏഴ് മണിക്കൂർ ജിമ്മിൽ വർക്കൗട്ട്. ആറ് മണിക്ക് ഉണരും, നടത്തം, മലകയറ്റം, ടെന്നീസ് നിയന്ത്രിതമായ ഭക്ഷണം. ദിവസം നാലായിരം കലോറി കുറച്ച് വന്നാണ് 13 കിലോയില്‍ എത്തിയത്.

Your Rating: