Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിൽ മുങ്ങി ഐശ്വര്യയും രൺബീറും അനുഷ്കയും; ട്രെയിലർ

aishwarya-anushka

കരൺ ജോഹർ ചിത്രമായ ‘എയ് ദിൽ ഹേ മുഷ്കിൽ’ ട്രെയിലർ പുറത്തിറങ്ങി. 2012ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദ് ഇയറിന് ശേഷം കരൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Ae Dil Hai Mushkil | Trailer | Karan Johar | Aishwarya Rai Bachchan | Ranbir Kapoor | Anushka Sharma

പ്രണയത്തിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമയിൽ രൺബീർ കപൂർ, ഐശ്വര്യ റായി, ഫവദ് ഖാൻ, അനുഷ്ക ശർമ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. രൺബീർ കപൂറിനൊപ്പമുള്ള ഐശ്വര്യ റായിയുടെ ചൂടൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐശ്വര്യയുടെ ഗ്ലാമര്‍ രംഗങ്ങളിൽ അമിതാബ് ബച്ചന് അതൃപ്തി രേഖപ്പെടുത്തിയെന്ന് നേരത്തെ വാർത്ത ഉണ്ടായിരുന്നു. തന്റെ മരുമകൾ അഭിനയിക്കുന്നതിൽ ബിഗ് ബിക്ക് എതിർപ്പില്ലെങ്കിലും ഗ്ലാമറസ് രംഗങ്ങൾ അദ്ദേഹത്തിന് ഉൾക്കൊള്ളാനാകുന്നില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കണമെന്ന് ബച്ചൻ കരൺ ജോഹറിനോട് നേരിട്ട് ആവശ്യപ്പെട്ടതായും വാർത്ത ഉണ്ട്. രൺബീറുമൊത്തുള്ള ഐശ്വര്യയുടെ കിടപ്പറ രംഗങ്ങളാണത്രെ ബച്ചനെ ചൂടാക്കിയത്.

ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഒക്ടോബർ 28ന് തിയറ്ററുകളിലെത്തും.