Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ ഖാന്റെ സഹോദരി അർപിതാ ഖാൻ അമ്മയായി

arpitha-boy

സൽമാൻ ഖാന്റെ പ്രിയസഹോദരി അർപിതാ ഖാൻ അമ്മയായി. ആൺകുട്ടിയ്ക്കാണ് അർപിത ജന്മം നൽകിയത്. അഹിൽ എന്നാണ് ആയുഷ് ശർമ അര്‍പിത ദമ്പതികളുടെ മകന്റെ പേര്.

2014 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. സൽമാന്റെ പൊന്നനുജത്തിയുടെ വിവാഹത്തിന് ഷാരൂഖ് ഖാൻ അടക്കമുള്ള താരങ്ങൾ എത്തിയിരുന്നു. ഹിമാചല്‍പ്രദേശിലെ രാഷ്ട്രീയ നേതാവായ അനില്‍ ശര്‍മയുടെ മകനാണ് ആയുഷ് ശര്‍മ.

സല്‍മാന്‍, അര്‍ബാസ്, സൊഹൈയില്‍ എന്നിവരുടെ പ്രിയപ്പെട്ട പെങ്ങളെന്ന പേരില്‍ ബോളിവുഡില്‍ പണ്ടേ പ്രശസ്തയാണ് അര്‍പ്പിത. കൂട്ടത്തില്‍ സല്‍മാന്‍ഖാനോടാണ് അര്‍പ്പിതയ്ക്ക് ഇഷ്ടം കൂടുതല്‍. എല്ലാവിധ സൗകര്യങ്ങളും നല്‍കിയാണ് ഖാന്‍ കുടുംബം അര്‍പ്പിതയെ വളര്‍ത്തിയത്. ലണ്ടന്‍ ഫാഷന്‍ ഒഫ് ഡിസൈനിങ്ങിലായിരുന്നു പഠനം. മുംബൈയില്‍ ഇന്‍റീരിയര്‍ ഡിസൈനറായി ജോലി നോക്കുകയാണ് ഇപ്പോള്‍.

Your Rating: