Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രീകരണത്തിനിടെ നായകന്റെ ശബ്ദം നഷ്ടപ്പെട്ടു

girish ഗിരീഷ്

യുവതാരം ഗിരീഷ് കുമാറിന് ചിത്രീകരണത്തിനിടെ ശബ്ദം നഷ്ടപ്പെട്ടു. ലവ്ശുദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തിൽ താരം വലിയ ശബദ്ത്തിൽ അലറി വിളിക്കുന്ന രംഗം ചിത്രീകരിക്കണമായിരുന്നു. എന്നാൽ കുറച്ചധികം ടേക്കുകൾ എടുത്ത ശേഷമാണ് ഈ രംഗം ചിത്രീകരിച്ചത്.

ഇതിന് ശേഷം തണുത്ത മദ്യവും നടൻ കഴിക്കുകയുണ്ടായി. ഒരു ബാറിലായിരുന്നു ചിത്രീകരണം. രംഗത്തിന് സ്വാഭാവിത കിട്ടാനാണ് മദ്യം കഴിച്ചതെന്നായിരുന്നു നടന്‍ പറഞ്ഞത്.

എന്നാൽ തൊണ്ട പൊട്ടിയുള്ള നിലവിളിക്ക് ശേഷം മദ്യം അകത്താക്കിയതോടെ കാര്യങ്ങൾ കുഴപ്പത്തിലായി. പിന്നീട് നടന് ശബ്ദം പുറത്തുവരുന്നില്ല. എന്തായാലും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കണ്ടെന്നു കരുതി സംവിധായകൻ പാക്ക്അപും പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.