Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മ പുരസ്കാരം കിട്ടാത്തതു നന്നായെന്ന് ഖാദർ

anupam-kader

‘ഈ വർഷം പത്മ പുരസ്കാരം നേടിയ ബോളിവുഡ് താരങ്ങളുടെ പേരുകള്‍ കണ്ടു. നന്നായി എനിക്കു ലഭിക്കാതിരുന്നതിൽ’. പറയുന്നത് പ്രശസ്ത ബോളിവുഡ് നടനും എഴുത്തുകാരനുമായ ഖാദർ ഖാൻ.

ബോളിവുഡ് താരങ്ങളായ അനുപം ഖേർ, പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗൺ, മധുര്‍ ഭണ്ഡാർക്കർ‍, ഉദിത് നാരായൻ എന്നിവർക്കായിരുന്നു ബോളിവുഡിൽ നിന്നും ഈ വർഷത്തെ പത്മ പുരസ്കാരം ലഭിച്ചത്.

‘ഈ വര്‍ഷം അവര്‍ എനിക്ക് പത്മ നൽകാത്തതിൽ വളരെ നന്ദി, എന്റെ ജീവിതത്തിൽ ഞാനാരെയും പുകഴ്ത്താറില്ല, ഇനിയൊട്ടു ചെയ്യുകയുമില്ല. ഇത്തവണ അവാർഡ് നൽകിയത് പോലുള്ള ആളുകളാണ് ഇതിന് അർഹരെങ്കിൽ ആ അവാർഡ് എനിക്ക് വേണ്ട. ഖാദർ തുറന്നടിച്ചു.

അവാർഡുകളില്‍ വലിയ കാര്യമില്ല, എന്നാൽ അതു നൽകുന്നവരിലെങ്കിലും സത്യസന്ധത പുലർത്തണം. പണ്ട് ഈ പുരസ്കാരത്തിന് സത്യസന്ധത ഉണ്ടായിരുന്നു. അത് ഈ വർഷത്തോടെ നഷ്ടപ്പെട്ടു. ആളുകൾ മര്യാദ എന്തെന്ന് പോലും മറന്നിരിക്കുന്നു. മാത്രമല്ല ഈ വർഷം പത്മ പുരസ്കാരം ലഭിക്കാൻ മാത്രം ഞാനും ഒന്നും ചെയ്തിട്ടില്ല, എന്റെ പേര് ഉണ്ടായിരുന്നു എന്നു കേട്ടതിൽ സന്തോഷം. ഖാദർ പറഞ്ഞു.

അനുപം ഖേറിന് പത്മഭൂഷൺ നൽകിയതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്തുതിപാടുകയല്ലാതെ അയാള്‍ എന്താണ് ചെയ്തത്. ഖാദർ ചോദിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.