Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയ മാധുരി പുലിവാല് പിടിച്ചു

Madhuri

പ്രായം കൂടുന്തോറും സൗന്ദര്യം കൂടിവരുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് മാധുരി ദീക്ഷിത്. എന്തായിരിക്കും മാധുരിയുടെ സൗന്ദര്യ രഹസ്യം? അതു വെളിപ്പെടുത്തിയ നടി ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്.

തന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം പ്രമുഖ സ്കിൻ കെയർ ക്രീം ആണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. പ്രശ്നം മറ്റൊന്നുമല്ല, വർഷങ്ങളായി മറ്റൊരു പ്രമുഖ സ്കിൻ കെയർ ക്രീമിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു മാധുരി. ഇതേ ക്രീമിന്റെ പരസ്യത്തിലും അഭിനയിച്ചിരുന്നു. പരസ്യങ്ങളിലൂടെ സൗന്ദര്യരഹസ്യം ഈ ക്രീം ആണെന്നും യഥാര്‍ത്ഥത്തിൽ നടി മുഖത്ത് തേക്കുന്നത് മറ്റൊരു ക്രീം ആണെന്നും കേട്ടതോടെ ആരാധകരും ആശങ്കയിലായി.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെയാണ് മാധുരി അബദ്ധത്തിൽ ഇങ്ങനെയൊരു കാര്യം പറഞ്ഞത്. മാധുരിയുടെ വെളിപ്പെടുത്തൽ മൂലം പ്രശ്നത്തിലായത് നടി മോഡലായിരുന്ന പരസ്യക്കമ്പനിയാണ്.

Your Rating: