Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോക്കിന് പകരം പാന്‍മസാലയുമായി ജയിംസ് ബോണ്ട്

bond

തോക്കിന് പകരം കയ്യിൽ പാൻമസാലുമായി ജയിംസ് ബോണ്ട്. അതെ ജയിംസ് ബോണ്ട് സീരിസിൽ സ്റ്റൈലിഷ് ബോണ്ട് ആയി അറിയപ്പെടുന്ന ഹോളിവുഡ് താരം പിയേർസ് ബ്രോസ്നൻ ആണ് ഇന്ത്യൻ പാൻ മസാല കമ്പനിയായ പാൻ ബഹറിന്റെ പരസ്യത്തിൽ മോഡലായി എത്തിയിരിക്കുന്നത്.

Pan Bahar brings on board Pierce Brosnan for its new ad

ബോണ്ട് ചിത്രങ്ങളിലേതു പോലെ വില്ലന്മാരെ ഇടിച്ച് പറത്തുന്നതും സുന്ദരിമാരായ മോഡലുകളെ കറക്കി വീഴ്ത്തുന്നതുമായ സൂപ്പർ ബോണ്ടിനെ ഈ പരസ്യത്തിലും കാണാം. നരച്ചതാടിയുമായി പുതിയ ലുക്കിലാണ് ബ്രോസ്‌നന്‍ എത്തുന്നത്.

ഗോള്‍ഡന്‍ ഐ (1995), ടുമോറോ നെവര്‍ ഡൈസ് (1997), ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് (1999), ഡൈ അനദര്‍ ഡേ (2002) എന്നീ നാലു ജെയിംസ് ബോണ്ട് സീരീസ് ചിത്രങ്ങളിലാണ് പിയേഴ്‌സ് ബ്രോസ്‌നന്‍ ബോണ്ടായി പ്രത്യക്ഷപ്പെട്ടത്.

Your Rating: