Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖ് അല്ല സൽമാൻ തന്നെ സൂപ്പർതാരം: രാമു

srk-ramu

ഷാരൂഖ് ഖാനല്ല സൽമാൻ തന്നെയാണ് ബോളിവുഡിലെ കിങ് ഖാനെന്ന് സംവിധായകൻ രാം ഗോപാൽ വർമ. സൽമാനാണ് ഇപ്പോൾ ഷാരൂഖിനേക്കാൾ വലിയതാരം. സ്റ്റാർഡം എന്നു പറയുന്നത് കളക്ഷനിലൂടെയും താരമൂല്യത്തിലൂടെയുമാണ് അളക്കുന്നത്. സൽമാന്റെ കഴിഞ്ഞ മൂന്ന് ചിത്രങ്ങളുടെ കളക്ഷൻ എടുത്ത് നോക്കിയാൽ അത് മനസ്സിലാകും. രാമു പറഞ്ഞു.

ഇതിന് മുൻപും ഷാരൂഖിനെ വിമർശിച്ച് രാമു രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഈ പോക്ക് പോയാൽ കമൽഹാസന്റെ ഗതിയാകുമെന്നായിരുന്നു രാമു പറഞ്ഞത്. മെഗാസ്റ്റാർ ഷാരൂഖ് ഇപ്പോൾ സാധാരണക്കാരനായ ആരാധകനായും കുള്ളനായുമൊക്കെ അഭിനയിക്കുകയാണ്. ഇതുപോലുള്ള വലിയ മണ്ടത്തരങ്ങൾ കാരണമാണ് കമല്‍ഹാസന് സൂപ്പർതാര പദവി നഷ്ടപ്പെടാൻ കാരണമായതെന്ന് രാം ഗോപാൽ വർമ പറഞ്ഞിരുന്നു.

അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. സിനിമ രണ്ട് തലങ്ങളിലാണ് സഞ്ചരിക്കുന്നത്. പ്രേക്ഷകന്റെ വികാരങ്ങളും മറ്റൊന്ന് പ്രമേയങ്ങളും. സൂപ്പർതാരങ്ങളാണ് വികാരങ്ങളെ സൃഷ്ടിക്കുന്നത്. രജനീകാന്തിനെയും ഷാരൂഖ് ഖാനെയും പോലുള്ള താരങ്ങൾ സൃഷ്ടിക്കുന്ന ഒരുതരം വികാരം. ഒട്ടും ബോറടിപ്പിക്കില്ലെന്ന പ്രേക്ഷകന്റെ മുൻധാരണ. അതിൽ വ്യത്യസ്തമായ കഥ വേണമെന്ന് ഒരു നിർബന്ധവുമില്ല.

വ്യത്യസ്തമായ കഥ തേടി പോകുന്നതാണ് സൂപ്പർതാരങ്ങൾക്ക് സംഭവിക്കുന്ന വലിയ ദുരന്തം. അത് അപകടരമായ പ്രവണതയാണ്. ഇത് വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ്. നമ്മുടെ ഉള്ളിൽ സ്വയം തോന്നണം.

ഹോളിവുഡ് സൂപ്പർതാരം ഡികാപ്രിയോയുടെ കാര്യം തന്നെയെടുക്കാം. പലതരത്തിലുള്ള സിനിമകളിലൂടെ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്ന നടനാണ് അദ്ദേഹം. ആ കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ്. ഓരോ സിനിമയും പാഷനോടും ശരിക്ക് ചിന്തിച്ചുമാണ് അദ്ദേഹം തീരുമാനിക്കുന്നത്. ഇവിടെ നേര തിരിച്ചാണ്.

ഇവിടെ ഒരാൾക്ക് സൂപ്പർസ്റ്റാർ ആകണമെന്ന് വളരെ നിർബന്ധം. അതും ഒരു സിനിമ 300 കോടി 400 കോടി കളക്ട് ചെയ്യണമെന്നാണ് ഇവർ വിചാരിക്കുന്നത്. രാമു വ്യക്തമാക്കി.  

Your Rating: