Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ തൽവാർ ഇനി സെയ്ഫ് അലിഖാനൊപ്പം

isha-saif

തട്ടത്തിന്‍ മറയത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഇഷാ തല്‍വാര്‍ ബോളിവുഡിലേയ്ക്ക്. സെയ്ഫ് അലി ഖാന്റെ നായികയായാണ് ഇഷയുടെ ബോളിവുഡ് അരങ്ങേറ്റം.

ഡെല്ലി ബെല്ലി എന്ന സിനിമയുടെ തിരക്കഥാകൃത്തായ അക്ഷത് വര്‍മ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മൂന്ന് കഥകളിലെ മൂന്ന് കഥാപാത്രങ്ങളെക്കുറിച്ചാണ് ചിത്രം. ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇഷയാണ്.

സിനിമയുടെ പത്തു ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുകയാണെന്നും താനിപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിലാണെന്നും ഇഷ പറയുന്നു.

സെയ്ഫിന്റെ കടുത്ത ആരാധിക എന്ന നിലയില്‍ അവസരം വന്നപ്പോള്‍ രണ്ടാമതൊന്നും ചിന്തിച്ചില്ല. താരത്തിനൊപ്പം അഭിനയിച്ചപ്പോള്‍ ആദ്യം പരിഭ്രമം തോന്നിയെന്ന് ഇഷ പറയുന്നു. എന്നാല്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നന്നായി സഹകരിക്കുന്ന ആളായതിനാല്‍ പിന്നീടുള്ള അഭിനയം ഏറെ രസകരമായിരുന്നെന്നും ഇഷ കൂട്ടിചേർത്തു. കാലാ ഗണ്ടി എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.  

Your Rating: