Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം ഓർഡർ ചെയ്തു, വിളമ്പാനെത്തിയത് ഷാരൂഖ്; ഞെട്ടിത്തരിച്ച് ആളുകൾ

sha

രാവിലെ നടക്കാനിറങ്ങുമ്പോൾ അപ്രതീക്ഷിതമായി സൂപ്പർതാരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? പ്രേക്ഷകർക്ക് അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ കിടിലൻ പരസ്യം. ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വർമ്മ ഒരുക്കിയ പരസ്യത്തിലാണ് കിടിലൻ ഗെറ്റപ്പിൽ ഷാരൂഖ് എത്തുന്നത്. പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

Shahrukh Khan’s personal invitation to Dubai #BeMyGuest

ആരാധകർക്ക് തങ്ങളുടെ പ്രിയതാരത്തിന് സാന്നിധ്യത്തോടെ ദുബായിയുടെ മനോഹാരിത ആസ്വദിക്കാനാകുമെന്നും ദുബായ് ടൂറിസം അധികൃതർ പറഞ്ഞു. നഗരത്തിന്റെ സൗന്ദര്യവും, ഇവിടുത്തെ കാഴ്ചകളും കിങ് ഖാന്റെ ലോകമെമ്പാടുമുള്ള ആരാധകരിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
 

Your Rating: