Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തല മൊട്ടയടിക്കാൻ സോനം കപൂർ

Sonam-Kapoor-7

പുതിയ ചിത്രായ വീരേ ദി വെഡിങ് എന്ന സിനിമയിൽ സോനം തല മൊട്ടയടിച്ച് എത്തും. തല മുണ്ഡനം ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളു എന്നും മുടിയില്ലാതെ തന്നെ കാണാന്‍ മനോഹരിയായിരിക്കുമെന്നും താരം പറഞ്ഞു. ചിത്രത്തിനു വേണ്ടി തല മൊട്ടയടിക്കാമോ എന്ന് സംവിധായകര്‍ ചോദിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ തലമൊട്ടയടിക്കാം എന്നു നടി പറയുകയായിരുന്നു.

ഓം പ്രകാശ് മെഹറയും സഞ്ജയ് ലീല ബന്‍സാലിയും അവരുടെ ചിത്രങ്ങള്‍ക്കു വേണ്ടി തലമൊട്ടയടിക്കാന്‍ സോനത്തിനോട് ആശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പ്രോജക്ട് നടന്നില്ല.

ഏതെങ്കിലും ചിത്രത്തിനു വേണ്ടി താന്‍ തലമൊട്ടയടിക്കാന്‍ തയാറായാല്‍ ആ ചിത്രങ്ങള്‍ പുറത്തിറങ്ങാറില്ലെന്നും സോനം പറഞ്ഞു. ശശാങ്ക ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.