Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബീർ ബേദിയുടെ നാലാം വിവാഹം, മകൾ പൂജാ ബേദിക്ക് എതിർ‌പ്പ് ?

pooja-kabir പൂജ ബേദി, കബീർ ബേദിയും പർവീൺ ദസഞ്ജിയും

പിറന്നാൾ ആഘോഷങ്ങൾ നടത്തുന്നതും വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആഘോഷ വേളകളിൽ അതിഥികളെ അത്ഭുതപ്പെടുത്തുന്നതും ബോളിവുഡിൽ ഒരു പുതിയ സംഭവമല്ല. പക്ഷെ ബോളിവുഡ് താരം കബീർ ബേദി തന്റെ 70-ാം പിറന്നാൾ ആഘോഷ വേളയിൽ അതിഥികളെ അത്ഭുതപ്പെടുത്തിയത് തന്റെ ദീർഘകാല പ്രണയിനിയായ പർവീൺ ദസഞ്ജിനെ വിവാഹം ചെയ്തു കൊണ്ടായിരുന്നു. കബീർ ബേദിയുടെ 4-ാം വിവാഹമാണിത്.

എന്നാൽ ഇതിനെതിരെ തന്റെ എതിർപ്പ് ശക്തമായ ഭാഷയിൽ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് കബീറിന്റെ മകളും നടിയുമായ പൂജ ബേദി. മകളായ പൂജ ബേദിയേക്കാൾ പ്രായം കുറവാണു നവവധുവിന്. മാത്രമല്ല പ്രശസ്ത താരങ്ങൾ പങ്കെടുത്ത ആഘോഷവേളയിൽ മകൾ പൂജ ബേദി പങ്കെടുത്തിരുന്നിമില്ല.

kabir-bedi-wedding വിവാഹവേളയില്‍ കബീർ ബേദിയും പർവീൺ ദസഞ്ജിയും

പിതാവിന്റെ നാലാം വിവാഹത്തിനെതിരെയുള്ള പ്രതിഷേധം താരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. എന്നാൽ പിന്നീട് ആ പോസ്റ്റ്‌ പിൻവലിച്ച് പിതാവിന് ആശംസകൾ നേരുകയും ചെയ്തു.

ഒഡിസി ഡാൻസർ ആയിരുന്ന പ്രോതിമ ബേദി, ബ്രിട്ടീഷ്‌ ഫാഷൻ ഡിസൈനർ ആയിരുന്ന സൂസൻ ഹംഫ്രെസ്, ടിവി അവതാരകയായിരുന്ന നിക്കി ബേദി എന്നിവരാണ് കബീർ ബേദിയുടെ മുൻ ഭാര്യമാർ.