Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിര്‍ ഖാനും ജാക്കി ചാനും ഒന്നിച്ചെത്തുന്ന കുങ്ഫു യോഗ

jacky-chan-aamir-khan

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാനും ഒരുമിച്ച് അഭിനയിക്കുന്നു. ഇന്ത്യൻ സംസ്കാരവും ചൈനീസ് ആയോധനകലയും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ചിത്രത്തിലായിരിക്കും സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തുക.

കുങ്ഫു യോഗ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ത്രീ ഇഡിയറ്റ്സിലൂട ആമിര്‍ ചൈനക്കാര്‍ക്കും ഇഷ്ടതാരമാണ്. ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ വളരെ കുറച്ച് കണ്ടിട്ടുള്ള ജാക്കി ചാന്‍റെ ഇഷ്ടസിനിമയും ത്രീ ഇഡിയറ്റസ് തന്നെ.

മൂന്നുചിത്രങ്ങളാണ് ഇന്ത്യ-ചൈന സഹകരണത്തോടെ ഈ വര്‍ഷം പുറത്തിറങ്ങുന്നത്.

രണ്ടാമത്തെ ചിത്രം താങ് കുലത്തിലെ ബുദ്ധസന്യാസിയായ സുയാൻസാങ്ങിന്റെ ജീവിതത്തേയും ബുദ്ധമതത്തെപ്പറ്റി പഠിക്കുന്നതിനായി ഇന്ത്യയിലേക്ക് അദ്ദേഹം നടത്തിയ യാത്രയുടേയും കഥയാണ്. വോങ് കർ വൈയാണ് ചിത്രം നിർമിക്കുന്നത്.

നവാഗത സംവിധായകനായ വാങ് ബാവോക്വിയാങ് സംവിധാനം ചെയ്യുന്ന 'ദാ നാവോ തിയാൻ സു" ആണ് മൂന്നാമത്തെ ചിത്രം. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് 2014ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പു വച്ച ഉടന്പടി പ്രകാരം മൂന്ന് ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്നത്. ഇവയിൽ ആദ്യം പുറത്തിറങ്ങുന്നത് കുങ്ഫു യോഗ ആയിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.