Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിര്‍ ഖാന്‍ നിയമക്കുരുക്കില്‍

aamir-khan

ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ സത്യമേവ ജയതേയില്‍ ദേശീയ ചിഹ്നം ദുരുപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ആമിര്‍ ഖാനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. കേന്ദ്രഗവണ്‍മന്‍റിന്‍റെ അനുമതിയില്ലാതെ പരിപാടിയില്‍ ദേശീയ ചിഹ്നം ഉപയോഗിച്ചതിനാണ് ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ആമിറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പരിപാടിയില്‍ സത്യമേവ ജയതേ എന്നെഴുതിയിരിക്കുന്നതുപോലും ദേശീയ ചിഹ്നത്തിലാണെന്ന് പരാതിക്കാരനായ മനോരഞ്ജന്‍ റോയ് പറയുന്നു. ആമിര്‍ ഖാന്‍, ഭാര്യ കിരണ്‍ റാവു, പരിപാടിയുടെ സംവിധായകനായ സത്യജിത്ത് ഭട്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.