Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടിയൻ ആമിർ ദേ സിക്സ് പാക്കിൽ

aamir-dangal

ദങ്കൽ സിനിമയ്ക്ക് വേണ്ടി ഓരോ ദിവസവും ഓരോ ഗെറ്റപ്പിലാണ് ആമിർ ഖാൻ എത്തുന്നതെന്ന് തോന്നുന്നു. ഏറെ നാളുകൾക്ക് മുമ്പ് തടിയനായി കണ്ട ആമിർ ദേ സിക്സ് പാക്കിൽ എത്തിയിരിക്കുന്നു.

പ്രശസ്ത ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗത്തിന്‍റെ ജീവിതം ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ് ദങ്കല്‍. ചിത്രത്തില്‍ രണ്ടുഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മഹാവീറിന്റെ രണ്ട് കാലഘട്ടങ്ങളാണ് ദൃശ്യവത്കരിക്കുന്നത്. ചെറുപ്പകാലവും വാർധക്യ കാലവും ആമിർ തന്നെയാണ് അവതരിപ്പിക്കുന്നത്.

മഹാവീറിന്റെ വാർധക്യം അവതരിപ്പിക്കാൻ ശരീരഭാരം ആമിർ 95 കിലോയാക്കി. പിന്നീട് പതിമൂന്ന് കിലോ കുറച്ച് പയ്യനായും താരം എത്തി. ആറാഴ്ച നീണ്ടുനിന്ന അമേരിക്കൻ പര്യടത്തിന് ശേഷമാണ് വണ്ണം കുറച്ച് താരം നാട്ടിൽ എത്തിയത്.