റോക്ക് ഓണ്‍, കൈ പോ ചെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനും നടനുമായ അഭിഷേക് കപൂര്‍ വിവാഹിതനായി. ബോളിവുഡ് നടി പ്രഗ്യ യാദവ് ആണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.
2013ല്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വിവാഹതിരാകുന്നത്. ബോളിവുഡിലെ യുവസംവിധായകരില്‍ പ്രമുഖനാണ് അഭിഷേക്. ട്വിങ്കിള്‍ ഖന്നയുടെ നായകനായി 1996ല്‍ പുറത്തിറങ്ങിയ ഉഫ്, യേ മൊഹബ്ബത്ത് എന്ന ചിത്രത്തിലൂടെ അഭിഷേക് അഭിനയരംഗത്തെത്തി. പിന്നീട് 2006ല്‍ ആര്യന് എന്ന ചിത്രത്തിലൂടെ സംവിധായകനായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.